ഫോമ കണ്‍വന്‍ഷനിലേക്ക്  കേരള ഗവർണറെ ക്ഷണിച്ചു 

Published on 16 June, 2022
ഫോമ കണ്‍വന്‍ഷനിലേക്ക്  കേരള ഗവർണറെ ക്ഷണിച്ചു 

തിരുവനന്തപുരം:  സെപ്റ്റമ്പര്‍ 2 മുതല്‍ 5 വരെ മെക്‌സിക്കോയില്‍ നടക്കുന്ന ഫോമ കണ്‍വന്‍ഷനിലേക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചു. 

ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് രാജ്ഭവനില്‍ നേരിട്ടെത്തിയാണ്  ക്ഷണിച്ചത്. ഫോമയുടെ പ്രവര്‍ത്തനങ്ങല്‍  ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു.  

ഫോമയുടെ മുഖപത്രമായ അക്ഷരകേരളത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്ത ഗവര്‍ണറെ അനിയന്‍ ജോര്‍ജ്ജ് പൊന്നായ അണിയിച്ച് ആദരിച്ചു. ലാലു ജോസഫും സന്നിഹിതനായിരുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക