നവയുഗം കോബാര്‍ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

Published on 20 June, 2022
നവയുഗം കോബാര്‍ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി  കോബാര്‍ മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

നവയുഗം കോബാര്‍ മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിമൂന്നു അംഗങ്ങള്‍ അടങ്ങുന്ന ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, ബിജു വര്‍ക്കിയുടെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു.

അരുണ്‍ ചാത്തന്നൂര്‍ (രക്ഷാധികാരി), സജീഷ് പട്ടാഴി (പ്രസിഡന്റ്), റെജിന്‍ ചന്ദ്രന്‍, ഷമി ഷിബു, ശ്യാം തങ്കച്ചന്‍ (വൈസ് പ്രസിഡന്റ്മാര്‍), ബിജു വര്‍ക്കി (സെക്രട്ടറി), ബിനു കുഞ്ഞു, സഹീര്‍ഷാ, ഷഫീക്ക്  (ജോയിന്റ് സെക്രട്ടറിമാര്‍), അനീഷ കലാം (ട്രെഷറര്‍) എന്നിവരെ കോബാര്‍ മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഫോട്ടോ: നവയുഗം കോബാര്‍ മേഖല കമ്മിറ്റി മുഖ്യഭാരവാഹികള്‍
അരുണ്‍ ചാത്തന്നൂര്‍ - രക്ഷാധികാരി
സജീഷ് പട്ടാഴി - പ്രസിഡന്റ്
ബിജു വര്‍ക്കി  - സെക്രട്ടറി
അനീഷ കലാം - ട്രെഷറര്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക