ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം 

Published on 11 July, 2022
ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം 

ഒർലാന്റോ: കലയും സാഹിത്യവും ഈടുറ്റ ചർച്ചകളും  സൗഹൃദവും ചിരിയും സമ്പന്നമാക്കിയ ദിനരാവുകൾ സമ്മാനിച്ച ഫൊക്കാന കൺവൻഷനു കൊടിയിറങ്ങി. ഇനി വാഷിംഗ്ടണിൽ ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ വീണ്ടും കാണാം. മികച്ച കണ്വന്ഷനൊരുക്കിയ ജോർജി വർഗീസ്-സജിമോൻ ആന്റണി ടീമിന് അഭിനന്ദനനം.

ഡബിൾട്രീ ഹിൽട്ടണിലെ സെമിനോൾ ഹാളിൽ നിറഞ്ഞു കവിഞ്ഞ ബാങ്ക്‌വറ്റിൽ സമാപന സമ്മേളനം മഹദ്‌വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. തുടർന്ന് നടി അനുശ്രീയുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാപരിപാടികളും സജി ഹെഡ്ജ് സ്പോൺസർ ചെയ്ത തിര എന്ന ഗാനപരിപാടിയും അന്ത്യന്തം ആസ്വാദ്യകരമായി. കോവിഡിനെ അതിജീവിക്കുമോ എന്ന് പേടിച്ച കാലത്തു നിന്ന് പുത്തൻ പ്രത്യാശയിലേക്കൊരു തുടക്കം.

എം.സി   ഫിലിപ്പോസ് ഫിലിപ് 

ചടങ്ങിന്റെ എം.സി   ഫിലിപ്പോസ് ഫിലിപ് അതിഥികളെ പരിചയപെപ്പടുത്തി. നമ്മൾ ദൈവത്തെ അന്വേഷിച്ചാണ് പള്ളിയിലും ക്ഷേത്രത്തിലും പോകുന്നത്. എന്നാൽ ചില സമയത്ത് പള്ളിയിലും അമ്പലത്തിലും മസ്ജിദിലും പോകാതെ ജീവിക്കുന്ന ദൈവങ്ങളെ നമുക്കിടയിൽ കാണാൻ പറ്റും അങ്ങനെയുള്ള രണ്ടു മഹദ് വ്യക്തികൾ ഇന്ന് നമ്മോടൊപ്പം ഉണ്ട് ഒന്ന്  ഫാ ഡേവിസ് ചിറമ്മൽ; രണ്ട് - പ്രൊഫ. ഗോപിനാഥ് മുതുകാട് . നമ്മൾ നമ്മുടെ ജീവിതത്തിന്റെ മിച്ചഭാഗം സമൂഹത്തിനായി മാറ്റി വെക്കുമ്പോൾ ഈ രണ്ടു മഹദ്‌വ്യക്തികളും അവരുടെ ജീവിതത്തിന്റെ മുഴുവൻ ഭാഗവും സമൂഹത്തിനായി മാറ്റി വച്ചിരിക്കുന്നു.

ഈ പരിപാടിയുടെ അധ്യക്ഷൻ ഫൊക്കാനയെ ഉന്നതങ്ങളിലെക്ക് എത്തിച്ച നമ്മുടെ പ്രസിഡന്റ് ജോർജി വർഗീസ്  സഞ്ചരിക്കാത്ത ഏരിയകൾ  ഇല്ല.   ഫൊക്കാനക്കായി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തി.   അതോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ മീഡിയാ സുഹൃത്തുക്കളെയും ഒരുമിച്ചു സ്വാഗതം ചെയ്യുന്നു .   എല്ലാ കലാകാരന്മാർക്കും സ്വാഗതം. എടുത്തു  പറയേണ്ട നാല് പേരുണ്ട് അവർ നാട്ടിൽ നിന്ന് വന്ന പ്രശസ്ത അഭിനേത്രികാലും നർത്തകികളുമായ  അനുശ്രീ, പാരിസ് ലക്ഷ്മി, നടൻ  ദിനേശ് പണിക്കർ, ഗായകൻ സുദീപ് കുമാർ  എന്നിവർ .  ഈ വേദി  ധന്യമാക്കിയിരിക്കുന്നത് ഇവിടെയുള്ള ആയിരകണക്കിന് ആളുകളാണ്.  നിങ്ങളെ ഏവരെയും ഫൊക്കാനയുടെ എല്ലാ സുഹൃത്തുക്കളെയും ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു . 

ഫൊക്കാനയുടെ അനിഷേധ്യ നേതാവ് ജോർജി  വർഗീസ്, ഫൊക്കാനായെ ഉയരങ്ങളിലേക്ക് എത്തിച്ച നേതാവ് . അദ്ദേഹത്തെ ക്ഷണിക്കുന്നു .

ജോർജി  വർഗീസ്, പ്രസിഡന്റ് 

കഴിഞ്ഞ മൂന്നു ദിവസമായി  ഇവിടെ നടക്കുന്ന ഫൊക്കാനയുടെ പത്തൊന്പതാമത് കൺവെൻഷന്റെ തിരശീല വീഴുന്ന ഈ സമയത്ത്സ അത്യന്തം സന്തോഷമുണ്ടെന്ന് ജോർജി വർഗീസ് പറഞ്ഞു . കഴിഞ്ഞ രണ്ടു വര്ഷം മുൻപ്  ഞാൻ ഏറ്റെടുത്ത ഫൊക്കാന എന്ന   മഹാ പ്രസ്ഥാനത്തെ   പതിന്മടങ്ങ് ഉന്നതിയിലേക്ക് ഉയർത്തിയിട്ടാണ് ഞാൻ  വിരമിക്കുന്നതെന്നതിൽ അഭിമാനമുണ്ട് . എന്നോടൊപ്പം 80 അംഗ കമ്മിറ്റി ഉണ്ടായിരുന്നു .  സീനിയർ ലീഡേഴ്‌സും.  അവരോടൊക്കെ ചേർന്ന് നിന്ന്  ഈ പ്രസ്ഥാനത്തെ ഉയർത്താനായി ഞങ്ങൾ അഹോരാത്രം പരിശ്രമിച്ചു . 

ഫൊക്കാന എന്ന മഹാ പ്രസ്ഥാനം  മലയാളികൾ എവിടെയുണ്ടോ അവിടെയൊക്കെ മുഴങ്ങി കേൾക്കുന്ന ഒരു നാമമാണ്. ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മ ആയ ഫൊക്കാന . കേരളത്തിൽ    ഗവണ്മെന്റ് ഓഫീസുകളിൽ   പോകുമ്പോൾ ഫൊക്കാനയുടെ സാരഥിയാണെന്ന് പറയുമ്പോൾ അതിന് പ്രത്യേക   പ്രത്യേക അംഗീകാരമായിരുന്നു.   ലോക കേരള സഭയിലും ഫൊക്കാനയുടെ നല്ല പ്രതിനിധ്യമുണ്ടായിരുന്നു . 

അമേരിക്കയിലെ സാധാരണക്കാരുടെ പ്രസ്ഥാനമായി ഫൊക്കാനയെ ഉയർത്തി കൊണ്ട് വന്നത് ഒരു ദിവസം കൊണ്ടല്ല . കേരളത്തെയും മലയാളത്തെയും ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു കൂട്ടമാണിത് . ഞങ്ങൾ ഈ വർഷം ചെയ്തത് കേരള സംസ്‍കാരം പുതിയ തലമുറയിലേക്ക് കൊണ്ട് വരിക എന്നുള്ളതാണ്. നമ്മൾ ആദ്യ തലമുറ അവരുടെ കാലം 60 - 70 കാലഘട്ടത്തിലായിരുന്നു . 

കോവിഡ്   ഒന്ന് ശമിച്ചപ്പോൾ കേരള കൺവെൻഷൻ നടത്തുകയുണ്ടായി. മുതുകാട് സാറിന്റെ നേതൃത്വത്തിൽ  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ കൂടെ പോയി ഞങ്ങൾക്ക് സമയം ചിലവഴിക്കാൻ സാധിച്ചു . അതൊക്കെ ജീവിതത്തിലെ വളരെ ഓർത്തിരിക്കാവുന്ന നിമിഷങ്ങളാണ് . ആ കുട്ടികളെയൊക്കെ ചേർത്ത് പിടിക്കാൻ ആയി   അവസരം ലഭിച്ചു . അത് കൊണ്ട് തന്നെയാണ് മുതുകാട് സാർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത് . 

ലോക കേരളം സഭയുടെ രണ്ടു ദിവസത്തെ മീറ്റിംഗിൽ   ഗൾഫയൽ ആളുകളുടെ പ്രശ്നങ്ങൾ   കേട്ടപ്പോൾ ഒരു പക്ഷെ ഞാൻ ഓർത്തു നമ്മൾ അമേരിക്കൻ മലയാളികൾക്ക് ഈ തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ എന്ന്.  നമ്മുടെയൊക്കെ ലൈഫ് അല്പം കൂടി സേഫ് ആണ് .നമ്മുടെയൊക്കെ ഫൈനാന്ഷ്യൽ സെക്യരിറ്റി റിട്ടയർമെന്റ് ഒക്കെ ഗൾഫ് മലയാളികളേക്കാൾ മെച്ചമാണ് . 

എന്നാൽ നമ്മൾ നമ്മുടെ തലമുറയെ പറ്റി പലപ്പോഴും ചിന്തിക്കാറുണ്ട് അവരൊക്കെ എങ്ങനെയാണ് പോകുന്നത് അവരെയൊക്കെ കേരളവുമായി ബന്ധിപ്പിക്കാൻ പറ്റുമോ എന്നൊക്കെ . 

കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടന്ന കലാപരിപാടികൾ കണ്ണഞ്ചിക്കുന്നതായിരുന്നു . നമ്മുടെ പിഞ്ചു തലമുറയെ കൊണ്ട് അത് നടത്താൻ സാധിക്കുമെങ്കിൽ അതാണ് നമ്മുടെ വിജയം . ഒരു പക്ഷെ അവരൊക്കെ കോളേജിൽ പോകുമ്പോൾ വ്യത്യാസങ്ങൾ ഉണ്ടാകും.  ഇവിടത്തെ ആളുകളുമായിട്ട് ഇടപെഴുകുമ്പോൾ വ്യത്യാസം ഉണ്ടാകുമെങ്കിലും തന്നെയും അവരുടെ ജീവിതത്തിൽ കേരളം എന്ന ചിന്ത ഉണ്ടാകും അതാകും നമ്മൾ വളർത്തി എടുക്കേണ്ടത് .  


ഗോപിനാഥ് മുതുകാട് 

ഫൊക്കാനയുടെ ഈ വർഷത്തെ കൺവൻഷൻ തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് മാജിക് അക്കാഡമിയുടെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട്സ് സെന്ററിലെ ഭിന്നശേഷിയുള്ള കുട്ടികളോടൊപ്പം നടത്താൻ തീരുമാനിച്ച സന്ദർഭം മുതലാണ് ഈ സംഘടനയുമായി കൂടുതൽ അടുത്തത്. ഞാൻ ഇപ്പോഴും മനസ്സിലേറ്റുന്ന ഏറ്റവും സന്തോഷകരമായ കാര്യം, ഏറ്റവും ലളിതവും ആർഭാടരഹിതവുമായി ആ കുട്ടികളുമായി ചേർന്നുനിന്നുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത് എന്നതാണ്. ആ കുട്ടികൾക്ക് അത് ഉണർവ്വായിരുന്നു. ആ കുട്ടികൾക്ക് ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ സാധിക്കാത്ത ഒരുപാട് സാധ്യതകളാണ് ഫൊക്കാന ഉണ്ടാക്കിക്കൊടുത്തത്. തീർച്ചയായും, ഈ അവസരത്തിൽ ഫൊക്കാനയോട് നന്ദി പറയുന്നു. 

കഴിഞ്ഞ വർഷം, പ്രൊഫഷണൽ മാജിക്കിൽ നിന്ന് വിരമിച്ചെങ്കിലും പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ചെറിയ ജാലവിദ്യകൾ അവതരിപ്പിച്ച ശേഷമാണ് അദ്ദേഹം വേദിയിൽ നിന്നിറങ്ങിയത്. 

ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം ഫൊക്കാന മഹോത്സവം കൊടിയിറങ്ങി ; ഇനി വാഷിംഗ്ടണിൽ കാണാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക