Image

കെപിഎ ബഹ്‌റിന്‍ സ്‌നേഹസ്പര്‍ശം ഏഴാമത് രക്തദാനക്യാന്പ് സംഘടിപ്പിച്ചു

Published on 12 July, 2022
 കെപിഎ ബഹ്‌റിന്‍ സ്‌നേഹസ്പര്‍ശം ഏഴാമത് രക്തദാനക്യാന്പ് സംഘടിപ്പിച്ചു

 

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റിന്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാന്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ഏഴാമത് കെപിഎ സ്‌നേഹസ്പര്‍ശം രക്തദാനക്യാന്പ് നോര്‍ക്ക ബഹ്‌റിന്‍ ജനറല്‍ കണ്‍വീനര്‍ കെ.ടി.സലിം ഉദ്ഘാടനം ചെയ്തു.

കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം, ട്രഷറര്‍ രാജ് കൃഷ്ണന്‍, വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രെട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍, അസി. ട്രഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാവിലെ 7 മുതല്‍ ആരംഭിച്ച ക്യാന്പില്‍ 100 ഓളം പ്രവാസികള്‍ രക്തദാനവും, പബ്ല ലേറ്റ് ദാനവും നടത്തി. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ അനൂബ് തങ്കച്ചന്‍, നാരായണന്‍, ലിനീഷ് പി. ആചാരി, രതിന്‍ തിലക് എന്നിവര്‍ ക്യാന്പ് സന്ദര്‍ശിച്ചു.


ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായ അജിത് ബാബു, നവാസ് കരുനാഗപ്പള്ളി, വി.എം. പ്രമോദ്, കെ.പി.എ ഹമദ് ടൗണ്‍ ഏരിയ ഭാരവാഹികളായ പ്രദീപ്, രാഹുല്‍, വിഷ്ണു, വിനീത് എന്നിവര്‍ ക്യാന്പിന് നേതൃത്വം നല്‍കി. പ്രവാസി അംഗങ്ങളായ ജ്യോതി പ്രമോദ്, ജിബി ജോണ്‍, ബിനിത അജിത് എന്നിവര്‍ ക്യാന്പ് നിയന്ത്രിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക