Image

കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്റ്റ് 27ന്

Published on 14 July, 2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്റ്റ് 27ന്


കൊളോണ്‍: മലയാളി മനസില്‍ കനകസ്മൃതികളുണര്‍ത്തുന്ന തിരുവോണം കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി രണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ആഘോഷിക്കുന്നു.

കൊളോണ്‍, വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1, 50389,) ഓഗസ്റ്റ് 27 ശനിയാഴ്ച വൈകുന്നേരം അഞ്ചിന്(പ്രവേശനം നാലര മുതല്‍) പരിപാടികള്‍ ആരംഭിക്കും.

തിരുവാതിരകളി, മാവേലിമന്നന് വരവേല്‍പ്പ്, ശാസ്ത്രീയ നൃത്തങ്ങള്‍, നാടോടി നൃത്തങ്ങള്‍, സംഘനൃത്തങ്ങള്‍ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം, തംബോലയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

കൊറോണ മഹാമാരിമൂലംകഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഓണാഘോഷം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മൂന്നര പതിറ്റാണ്ടു പിന്നിട്ട സമാജം ഇക്കൊല്ലം വളരെ കരുതലോടെയാണ് ഓണാഘോഷം ഒരുക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കാലേകൂട്ടി സമാജം ഭാരവാഹികളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സമാജം പ്രസിഡന്റ് ജോസ് പുതുശേരി അറിയിച്ചു.

കലാപരിപാടികള്‍ അവതരിപ്പിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ സമാജം കള്‍ച്ചറല്‍ സെക്രട്ടിയുമായി ബന്ധപ്പെടണമെന്നും പ്രസിഡന്റ് അറിയിച്ചു. ഇതുവഴി ജര്‍മനിയില്‍ പുതുതായി എത്തിയിരിയ്ക്കുന്നവരില്‍ നിറഞ്ഞുനില്‍ക്കുന്ന സര്‍ഗവൈഭവം സ്റ്റേജില്‍ അവതരിപ്പിയ്ക്കാന്‍ അവസരമൊരുക്കുകയാണ് കേരള സമാജം. കലാവാസനയുള്ളവരെ പ്രോല്‍സാഹിപ്പിച്ച് വേദിയിലെത്തിക്കാന്‍ സമാജം എന്നും പ്രതിജ്ഞാബദ്ധമാണ്.


ആഘോഷത്തിലും പരിപാടിയിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 18ന് മുന്പായി സമാജം ഭാരവാഹികളുമായി ബന്ധപ്പെടണം.

തിരുവോണ ആഘോഷദിവസമായ ശനിയാഴ്ചയുടെ സായാഹ്നത്തില്‍ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരുവാന്‍ കേരള സമാജം സ്‌നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

വിവരങ്ങള്‍ക്ക്:

ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) 0221 5904183,ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍) 0221 6808400, പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്) 02403 35108, ജോസ് കുന്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) 02232 962366, അലക്‌സ് കള്ളിക്കാടന്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി 0176 44428571, ജോസ് നെടുങ്ങാട്ട് 02236 45048(ജോ.സെക്രട്ടറി), ഹോട്ട്‌ലൈന്‍ 0176 56434579, 0173 2609098.01774600227.

വെബ്‌സൈറ്റ്:േേവു:www.keralasamajamkoeln.de

 

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക