കേളി ഏരിയ സമ്മേളനം; അല്‍ഖര്‍ജ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു

Published on 15 July, 2022
 കേളി ഏരിയ സമ്മേളനം; അല്‍ഖര്‍ജ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു

 

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന അല്‍ഖര്‍ജ് ഏരിയ ഒന്‍പതാമത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.


അല്‍ഖര്‍ജിലെ സനയ്യ യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന ലോഗോ പ്രകാശന ചടങ്ങില്‍ ഏരിയ പ്രസിഡന്റ് സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഷബി അബ്ദുല്‍സലാം സ്വാഗതം പറഞ്ഞു. സമ്മേളനം ഇന്ത്യന്‍ കര്‍ഷക സമര വിജയത്തിന് സമര്‍പ്പിക്കുന്നതായി ഏരിയ സെക്രട്ടറി അറിയിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക