Image

നവയുഗം കോബാര്‍ സിറ്റി കമ്മിറ്റി; ഉണ്ണികൃഷ്ണനും, സജി അച്യുതനും ഭാരവാഹികള്‍  

Published on 16 July, 2022
നവയുഗം കോബാര്‍ സിറ്റി കമ്മിറ്റി; ഉണ്ണികൃഷ്ണനും, സജി അച്യുതനും ഭാരവാഹികള്‍  

അല്‍കോബാര്‍: നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ സിറ്റി യൂണിറ്റ് കമ്മിറ്റിയ്ക്ക്  പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കോബാര്‍ ഷമാലിയയില്‍ നടന്ന യൂണിറ്റ് കണ്‍വെന്‍ഷനില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

ശ്യാം തങ്കച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു. നവയുഗം കോബാര്‍ മേഖല സെക്രട്ടറി ബിജു വര്‍ക്കി, കേന്ദ്രകമ്മിറ്റിയംഗം  ലത്തീഫ് മൈനാഗപ്പള്ളി എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി. കണ്‍വെന്‍ഷന് രെജിന്‍ ചന്ദ്രന്‍ സ്വാഗതവും,  സജി അച്യുതന്‍ നന്ദിയും പറഞ്ഞു

നവയുഗം കോബാര്‍ സിറ്റി യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ ആയി ശ്യാം തങ്കച്ചന്‍ (രക്ഷാധികാരി), ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്), ഷിബു കുമ്മില്‍ (വൈസ് പ്രസിഡന്റ്),  സജി അച്യുതന്‍ (സെക്രട്ടറി), സൂരജ് (ജോ.സെക്രട്ടറി), ജോസഫ് ആന്റ്റണി (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

ഫോട്ടോ:
നവയുഗം കോബാര്‍ സിറ്റി യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍
ശ്യാം തങ്കച്ചന്‍ - രക്ഷാധികാരി
ഉണ്ണികൃഷ്ണന്‍ - പ്രസിഡന്റ്
സജി അച്യുതന്‍ - സെക്രട്ടറി
ജോസഫ് ആന്റ്റണി - ഖജാന്‍ജി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക