Image

ബ്രിസ്‌ബെയ്ന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ സംയുക്ത തിരുനാള്‍

Published on 16 July, 2022
 ബ്രിസ്‌ബെയ്ന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ സംയുക്ത തിരുനാള്‍

ബ്രിസ്‌ബെയ്ന്‍: ബ്രിസ്‌ബെയ്ന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ വി. അല്‍ഫോന്‍സാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ മേരി മാക്ല്പ്പിന്റെയും സംയുക്തതിരുനാള്‍ ജൂലൈ 29, 30, 31 തീയതികളില്‍, നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍(688 Nudgee Road, Northgate) ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നതാണ്.


തിരുനാളിന് ഒരുക്കമായി ജൂലൈ 22 മുതല്‍ എല്ലാദിവസവും നൊവേനയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ 29 വെള്ളി കൊടിയേറ്റ്, പ്രസുദേന്തിവാഴ്ച ഫാ. തോമസ് അരീക്കുഴി, ഫാ. ജിയോ ഫ്രാന്‍സിസ് തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ജൂലൈ 30ന് ശനിയാഴ്ച നടക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും, റാസാ കുര്‍ബാനയ്ക്കും ഫാ. അബ്രഹാം കഴുന്നടിയില്‍, ഫാ. ഡാനിഷ് കേച്ചേരിയില്‍ ശുശ്രൂഷകരായിരിക്കും.


ജൂലൈ 31 ഞായര്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, വെടിക്കെട്ട്, സ്‌നേഹവിരുന്ന്.
തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ആന്േറാ ചിരിയന്‍കണ്ടത്, ഫാ. റോണി കളപ്പുരയ്ക്കല്‍, ഫാ. ജോര്‍ജ് മങ്കുഴിക്കരി, ഫാ. ജോഷി പറപ്പള്ളില്‍ നേതൃത്വം നല്‍കും.ഇടവവികാരി ഫാ. ജോര്‍ജ് മങ്കുഴിക്കരി, ട്രസ്റ്റിമാരായ ജോണ്‍ മാത്യു, ജോര്‍ജ് വര്‍ക്കി, ആന്‍സി ജോമോന്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ ജോസഫ് സേവ്യര്‍, ബിറ്റു ജോര്‍ജ് നേതൃത്വം നല്‍കുന്ന തിരുനാള്‍ കമ്മിറ്റി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഇടവക വികാരി: ഫാ. ജോര്‍ജ് മങ്കുഴിക്കരി 0438411417
ട്രസ്റ്റി ജോണ്‍ മാത്യു: 0423741833

ജോളി കുര്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക