യൂറോപ്യന്‍ ക്‌നാനായ യുവജനസംഗമം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു

Published on 19 July, 2022
 യൂറോപ്യന്‍ ക്‌നാനായ യുവജനസംഗമം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു

 

ബെര്‍ലിന്‍: കെസിവൈഎല്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ 'ദാഹ് ' കൂട്ടായ്മയുമായി സഹകരിച്ച് യൂറോപ്പിലെ ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, നെതര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ യുവജനങ്ങള്‍ പങ്കെടുത്ത യൂറോപ്യന്‍ ക്‌നാനായ യുവജനസംഗമം 'സെര്‍വുസ്' കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അഭി. മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മാര്‍മിക്ത്വത്തില്‍ പരിശുദ്ധ കുര്‍ബാനയോടു കൂടി തുടങ്ങിയ പൊതുസമ്മേളനത്തില്‍ കെസിവൈഎല്‍ ജര്‍മനി പ്രസിഡന്റ് നിധിന്‍ ഷാജി വെച്ചുവെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു.

ദൈവത്തോടും സഭയോടുമുള്ള അചഞ്ചലമായ വിശ്വസ്തത കാത്തു പരിപാലിച്ചു കൊണ്ട് സമുദായത്തിന്റെ കൂട്ടായ്മയും പാരന്പര്യവും പരിപോഷിപ്പിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തിലൂടെ അഭി. പിതാവ് യുവജനങ്ങളെ ഓര്‍മ്മപ്പെടുത്തി. കെസിവൈഎല്‍ അതിരൂപത പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ മുഖ്യപ്രഭാഷണവും സ്പിരിച്ചല്‍ അഡൈ്വസര്‍ ഫാ. ബിനോയ് കൂട്ടനാല്‍ ആമുഖപ്രഭാഷണവും നടത്തി. സ്വവംശ വിവാഹനിഷ്ഠയിലൂടെ ക്‌നാനായ സമുദായത്തെ വളര്‍ത്തണമെന്ന് യുവജനങ്ങളോട് ലിബിന്‍ ജോസ് പാറയില്‍ മുഖ്യപ്രഭാഷണത്തിലൂടെ ആഹ്വാനം ചെയ്തു.

യൂറോപ്പിലെ ക്‌നാനായ യുവജനങ്ങളെ ഏകോപിപ്പിക്കുക, യുവജനങ്ങള്‍ തമ്മില്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കുക, യൂറോപ്പില്‍ സമുദായ ശാക്തീകരണത്തിനു യുവജനങ്ങളെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മൂന്നുദിവസം നീണ്ടുനിന്ന യുവജനസംഗമത്തില്‍ നൂറോളം യുവജനങ്ങള്‍ പങ്കെടുത്തു. ഡയറക്ടര്‍ ചിഞ്ചു അന്ന പൂവത്തേല്‍ കെസിവൈഎല്‍ പതാക ഉയര്‍ത്തി ഔദ്യോഗികമായി തുടക്കംകുറിച്ച സംഗമത്തില്‍ വിവിധ രാജ്യങ്ങളിലെ യുവജനങ്ങള്‍ പരസ്പരം പരിചയപ്പെടുന്നതിനായി ഐസ് ബ്രേക്കിംഗ് പ്രോഗ്രാമുകളും യുവജനങ്ങളുടെ കലാകായികപരിപാടികളും നടത്തപ്പെട്ടു.


യുവജനങ്ങളുടെ നേതൃത്വപാടവത്തെ ലക്ഷ്യമാക്കിയുള്ള സെഷന്‍ ലിബിന്‍ ജോസ് പാറയില്‍ നയിച്ചു. നിജോ ജോണി പണ്ടാരശേരിയില്‍, മരിയ സജി പുന്നക്കാട്ട്, കെസിവൈഎല്‍ ജര്‍മനി പ്രഥമ പ്രസിഡന്റ് നിധീഷ് തോമസ് പന്തമാംചുവട്ടില്‍, തോബിയാസ് പറപള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ അഡൈ്വസര്‍ സി. ജോമി എസ്‌ജെസി, ഫാ. മാനോജ് എലിതടത്തില്‍, ജോസ്മി ജോസ് അത്താനിക്കല്‍, ജോജി ജോസഫ് മെത്തായത്ത്, സിജോ സാബു നെടുംതൊട്ടിയില്‍, ബോണി സൈമണ്‍ ഈഴറാത്ത്, ജെബിന്‍ ജെയിംസ് കളരിക്കല്‍, സേറ മോഹന്‍ ആലോപറന്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഏകദിന കപ്പല്‍ സവാരിയോടു കൂടി ത്രിദിന യുവജനസംഗമം പരിയവസാനിച്ചു

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക