Image

മലയാളി സാമൂഹ്യപ്രവര്‍ത്തകന് ഐറിഷ് നഴ്‌സസ് ഓര്‍ഗനൈസേഷന്‍ ആദരം

Published on 19 July, 2022
 മലയാളി സാമൂഹ്യപ്രവര്‍ത്തകന് ഐറിഷ് നഴ്‌സസ് ഓര്‍ഗനൈസേഷന്‍ ആദരം

 

ഡബ്ലിന്‍: മലയാളി സാമൂഹ്യപ്രവര്‍ത്തകന് ഐറിഷ് നഴ്‌സസ് ഓര്‍ഗനൈസേഷന്റെ ആദരം. ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് ഓര്‍ഗനൈസേഷന്‍ ഇന്റര്‍നാഷണലിന്റെ അന്തര്‍ദേശീയ നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അങ്കമാലി സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകനും വിസ്റ്റ കരിയര്‍ സൊല്യൂഷന്‍സ് ചെയര്‍മാനുമായ ലാലുപോളിനെ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.


അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലെ റിച്ച്മണ്ട് സ്‌ക്വയറില്‍ വച്ചു നടന്ന ചടങ്ങില്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കരണ്‍ മക്‌ഗോവന്‍ അധ്യക്ഷനായി. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര ഓണ്‍ലൈനായി ആശംസയര്‍പ്പിച്ചു.

ഓര്‍ഗനൈസേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഹെല്‍ത്ത്‌കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ചെയര്‍മാന്‍ ഇത്തരത്തില്‍ ആദരിക്കപ്പെടുന്നത്. ഐറിഷ് ആരോഗ്യമേഖലയ്ക്ക് നല്‍കിയ സത്യസന്ധവും ആത്മാര്‍ഥവുമായ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

തനിക്ക് ലഭിച്ച ആദരങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ ഇത്ര സമുന്നതമായ ഒരു ചടങ്ങിലേക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധിയായി തന്നെ ക്ഷണിച്ചതിലും ആദരിച്ചതിലും തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് ലാലുപോള്‍ പറഞ്ഞു.

അയര്‍ലന്‍ഡിന്റെ ആരോഗ്യമേഖലയുടെ വളര്‍ച്ചക്കായി കഴിഞ്ഞ 11 വര്‍ഷമായി പ്രഗത്ഭരായ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുകയും അവരുടെ ജോലി, രജിസ്‌ട്രേഷന്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും മികച്ച തുടര്‍സേവനം ഉറപ്പുവരുത്തിയതിനും ഉള്ള അംഗീകാരമായി പുരസ്‌കാരത്തെ കാണുന്നു. തുടര്‍ന്നും വിസ്റ്റയെ സമീപിക്കുന്ന എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഏറ്റവും നിലവാരമുള്ളതും സുതാര്യവുമായ സേവനം ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


പുരസ്‌കാരം ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു എന്നും നഴ്‌സുമാര്‍ക്കായുള്ള സേവനങ്ങള്‍ കൂടുതല്‍ ആത്മാര്‍ഥമായും അര്‍പ്പണബോധത്തോടെയും തുടരാന്‍ തനിക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഐറിഷ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് രംഗത്ത് 11 വര്‍ഷക്കാലമായി നിറസാന്നിധ്യമാണ് വിസ്റ്റ കരിയര്‍ സൊല്യൂഷന്‍സ്. ആയിരത്തിലേറെ നഴ്‌സുമാരെ ഇന്ത്യയില്‍ നിന്നും മറ്റുരാജ്യങ്ങളില്‍ നിന്നുമായി അയര്‍ലന്‍ഡില്‍ എത്തിക്കുകയും മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കുകയും അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ സാഹചര്യം തുടര്‍ന്നും ഉറപ്പു വരുത്തുകയും ചെയ്തതിനുള്ള അംഗീകാരമായാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ലാലു പോളിനെ ഓര്‍ഗനൈസേഷന്‍ ആദരിച്ചത്.

ഇന്ത്യ, ഫിലിപ്പീന്‍സ്, നൈജീരിയ എന്നിവടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികളോടെ നഴ്‌സ് ദിനാഘോഷം സമാപിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക