Image

കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ടീമായ റൈസിംഗ് സ്റ്റാര്‍ സിസി കുവൈറ്റിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു.

വിപിന്‍ മാങ്ങാട്ട് Published on 20 July, 2022
കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ടീമായ റൈസിംഗ് സ്റ്റാര്‍ സിസി കുവൈറ്റിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു.

സാല്‍മിയയില്‍ കല ഹാളില്‍ റൈസിംഗ് സ്റ്റാര്‍ സിസി കുവൈറ്റ് ടീം ക്യാപ്റ്റന്‍ വിപിന്‍ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ടീമിന്റെ ജേഴ്സി മുഖ്യ സ്‌പോണ്‍സര്‍ കൂടിയായ ഓ.സി.എസ് എക്‌സ്പ്രസ്സ് കുവൈറ്റിന്റെ സിഎഫ്ഓ ഷാജി ജോബി ടീം മെമ്പര്‍ ബിപിന്‍ ഓമനക്കുട്ടന് കൈമാറി നിര്‍വഹിച്ചു.

കോ സ്‌പോണ്‍സറായ ലുലു എക്‌സ്‌ചേഞ്ച് ഏരിയ മാനേജര്‍ സജിത്ത് ആന്‍ഡ്രൂസ്, ജാക്ക്ബീസ് റെസ്റ്റോറന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ബിജു പി എബ്രഹാം, ജോബിന്‍ ഇന്റര്‍നാഷണല്‍ സിഎഫ്ഓ ജോയ്സ് ജോസഫ്, യൂറോ 7 സിഇഓ ഹവാസ് അബ്ദുല്ല, ഓസിഎസ് അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് അസറുദ്ദിന്‍,ലുലു - ഫിന്റെക് ഡിപ്പാര്‍ട്‌മെന്റ് മാനേജര്‍ അമല്‍ ഷൈജു, റൈസിംഗ് സ്റ്റാര്‍ ടീം വൈസ് ക്യാപ്റ്റന്‍ ആദര്‍ശ് പറവൂര്‍, മുന്‍ ക്യാപ്റ്റന്‍ യോഗേഷ് തമോറെ, അരുണ്‍ തങ്കപ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

അനീഷ് അക്ഷയ, ജയേഷ് കോട്ടൊള, രാഹുല്‍ പച്ചേരി, ഷമീര്‍ കണ്ടി,റിജോ പൗലോസ്, ഷിജു മോഹനന്‍, രാജേഷ് പിള്ളൈ, അജിത് ഉല്ലാസ്, ജിജോ ബാബു ജോണ്‍, രഞ്ജിത് കുന്നുംപുറത്തു , സുമന്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ചടങ്ങില്‍ റൈസിംഗ് സ്റ്റാര്‍ ടീം കോര്‍ഡിനേറ്റര്‍ ബിജു സി എ സ്വാഗതവും ദിലീപന്‍ കുട്ടിഅമ്മാര്‍ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക