ബി ഫ്രണ്ട്‌സിന്റെ ഓണാഘോഷം ഓഗസ്റ്റ് 27ന്; ആഘോഷത്തിന് നിറപകിട്ടേകാന്‍ കലാപ്രതിഭകളുടെ അപൂര്‍വ സംഗമം

Published on 22 July, 2022
 ബി ഫ്രണ്ട്‌സിന്റെ ഓണാഘോഷം ഓഗസ്റ്റ് 27ന്; ആഘോഷത്തിന് നിറപകിട്ടേകാന്‍ കലാപ്രതിഭകളുടെ അപൂര്‍വ സംഗമം

 

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് ഓണാഘോഷവും പ്രവര്‍ത്തന മികവിന്റെ രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ജൂബിലി ആഘോഷവും ന്ധഡ്രീംസ് തിരുവോണം 22' എന്ന പേരില്‍ ആഘോഷിക്കുന്നു. ഓഗസ്റ്റ് 27 നു സൂറിച്ചിലാണ് പരിപാടി.


പഴമയുടെയും പുതുമയുടെയും നിറച്ചാര്‍ത്തുമായി അത്ത പൂക്കളമൊരുക്കിയും അമ്മ വിളന്പിത്തന്ന ഓണസദ്യയുടെ മധുരസ്മൃതികളോടെ ഓണസദ്യയുണ്ടും നൂറില്‍പരം കലാപ്രതിഭകളെ വേദിയില്‍ അണിനിരത്തികൊണ്ടുമാണ് ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് ആഘോഷിക്കുന്നത്. കൂടാതെ മലയാളത്തിലെ പത്തിലധികം അനുഗ്രഹീത കലാകാര·ാരെ വേദിയില്‍ അണിനിരത്തി സ്വിറ്റ്‌സര്‍ലന്‍ഡ് മലയാളികളെ ആവേശഭരിതരാക്കുവാന്‍ മെന്റലിസവും പാട്ടും, വാദ്യോപകരണ സംയോജനവും നൃത്താവിഷ്‌കാരവും അടങ്ങുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത ആഘോഷമാണ് ഒരുക്കുന്നത്.

മെന്റലിസത്തിന്റെ മായാലോകത്തേക്ക് കൊണ്ടുപോയി നമ്മെ അത്ഭുതപ്പെടുത്തുവാന്‍ ഇന്ത്യയിലെ തന്നെ മികച്ച മെന്റലിസ്റ്റ് നിബിന്‍ നിരവത്താണ് എത്തുന്നത്. ചടുലമാര്‍ന്ന നൃത്താവിഷ്‌കാരം കൊണ്ട് നമ്മെ ത്രസിപ്പിക്കുന്ന മലയാള സിനിമ ലോകത്തെ മുന്‍ നിരയില്‍ ഇടംപിടിച്ചു, പ്രേക്ഷക മനസ്സ് കവര്‍ന്ന നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി, ജ·സിദ്ധമായ ആലാപന സുകൃതം, മലയാളികള്‍ നെഞ്ചിലേറ്റിയ ജനപ്രിയ പിന്നണി ഗായകന്‍ അഫ്‌സല്‍, ഇന്ത്യന്‍ ഐഡല്‍ എന്ന പ്രശസ്തമായ റിയാലിറ്റി ഷോയിലൂടെ ഓരോ മലയാളിയുടെയും അഭിമാനമായി മാറിയ അതുല്യ ഗായകന്‍ വൈഷ്ണവ് ഗിരീഷ്, അനുഗ്രഹീത ഗായിക ഇന്പമാര്‍ന്ന ആലാപന ശൈലികൊണ്ട് തന്േറതായ വ്യക്തിമുദ്ര പതിപ്പിച്ച പിന്നണി ഗായിക രഞ്ജിനി ജോസ്, വയലിന്‍ രംഗത്ത് തന്േറതായ വ്യക്തിമുദ്ര പതിപ്പിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ഫായിസ് മുഹമ്മദ്, കീ ബോര്‍ഡില്‍ തന്റെ മാന്ത്രിക വിരലിനാല്‍ വിസ്മയം തീര്‍ക്കുന്ന ഗായകനും കീബോര്‍ഡ് പ്രോഗ്രാമറുമായ അനൂപ് കോവളം, താളപ്പെരുമകൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കേരളത്തിലെ മികച്ച ഡ്രമ്മറും പെര്‍ക്യൂഷണിസ്റ്റുമായ കൃഷ്ണദാസ് മേനോന്‍ എന്നീ അനുഗ്രഹീത കലാപ്രതിഭകളെ അണിനിരത്തി ഓഗസ്റ്റ് 27നു സൂറിച്ചിലെ ഹെസ്ലി ഹാളില്‍ തിരശീല ഉയരും.

ജോസ് പെല്ലിശേരിയുടെ നേതൃത്വത്തില്‍ ബി ഫ്രണ്ട്‌സ് അംഗങ്ങള്‍ ഒരുക്കുന്ന പെരുമകേട്ട ബി ഫ്രണ്ട്‌സിന്റെ ഓണസദ്യയുണ്ണാനും പ്രശസ്ത കൊറിയോഗ്രാഫര്‍ റോസ്‌മേരി നൂറില്‍പരം സ്വിറ്റ്‌സര്‍ലന്‍ഡിലെ കലാപ്രതിഭകളെ അണിയിച്ചൊരുക്കി വേദിയിലെത്തിക്കുന്ന മനോഹരമായ നൃത്തനൃത്യങ്ങള്‍ ആസ്വദിക്കാനും മികച്ച അവസരമാണിത്. നാട്ടില്‍ നിന്നെത്തുന്ന മലയാളത്തിന്റെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത മെന്റല്‍ ഫ്യൂഷന്‍ ഷോയെന്ന ആ വലിയ മാമാങ്കം ആസ്വദിക്കാനും ഏവരെയും സ്വഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഓഗസ്റ്റ് 27ന് സൂറിക് കുസ്‌നാഹ്റ്റിലെ ഹെസ്ലി ഹാളില്‍ വച്ചാണ് പരിപാടി. സ്വിറ്റ്‌സര്‍ലന്‍ഡിലെ മുഴുവന്‍ മലയാളി സമൂഹവും പരിപാടയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബി ഫ്രണ്ട്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴി, സെക്രട്ടറി ബോബ് തടത്തില്‍, ട്രഷറര്‍ വര്‍ഗീസ് പൊന്നാനക്കുന്നേല്‍, ആര്‍ട്‌സ് കണ്‍വീനര്‍ സെബാസ്റ്റ്യന്‍ കാവുങ്ങല്‍ എന്നിവര്‍ പറഞ്ഞു.

ജിമ്മി കൊരട്ടിക്കാട്ടുതറയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക