വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിന് പുതിയ നേതൃത്വം

Published on 23 July, 2022
 വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിന് പുതിയ നേതൃത്വം

 

കോര്‍ക്ക്: അയര്‍ലന്‍ഡ് വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിന്റെ പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ബാലിന്‍കോളിഗ് ജിഎഎ ഹാളില്‍ ചെയര്‍മാന്‍ ജെയ്‌സണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് റ്റുബീഷ് രാജു വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസംഗിച്ചു. സെക്രട്ടറി ജോണ്‍സണ്‍ ചാള്‍സ് റിപ്പോര്‍ട്ടും ട്രഷറര്‍ മധു എം മാത്യു സാന്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഹാരി തോമസ് വരണാധികാരിയായി. ജോണ്‍സണ്‍ ചാള്‍സ് / ചെയര്‍മാന്‍), ഡോ. ലേഖ മേനോന്‍(പ്രസിഡന്റ്), റ്റുബീഷ് രാജു(സെക്രട്ടറി), ജെയ്‌സണ്‍ ജോസഫ് (ട്രഷറര്‍), ഡെനിറ്റാ ജേക്കബ്(വൈസ് ചെയര്‍പേഴ്‌സണ്‍), ജോസഫ് ജോസഫ് വൈസ്പ്രസിഡന്റ്, മെല്‍വിന്‍ കോശി മാത്യു (ജോയിന്റ് സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.


എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷാജു കുര്യന്‍ (മുന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍), സില്‍സണ്‍ ജേക്കബ്(പിആര്‍ഒ), കൃഷ്ണകുമാര്‍, മനു മൈക്കിള്‍, മധു മാത്യു, ബിജു മാത്യു,ജോമോന്‍ ജോസഫ്, ജോസ് പി കുര്യന്‍, അരുണ്‍ നായര്‍,അനീഷ് ജോര്‍ജ്, ഷെബി പി രാജു,സിബിന്‍ ജെയിംസ്, ജേക്കബ്, ബിജു സിറിയക്ക്, വിപിന്‍ മാത്യു എന്നിവരേയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ അയര്‍ലന്‍ഡ് പ്രോവിന്‍സ് ചെയര്‍മാന്‍ ദീപു ശ്രീധര്‍, പ്രസിഡണ്ട് ബിജു സെബാസ്‌ററ്യന്‍, പി ആര്‍ ഓ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു കൊച്ചിന്‍, വൈസ് ചെയര്‍മാന്‍ ബിജു വൈക്കം, വൈസ് പ്രസിഡണ്ട് സുനില്‍ ഫ്രാന്‍സിസ്,ഗ്‌ളോബല്‍ വനിത ഫോറം വൈസ് പ്രസിഡന്റ് ജീജ ജോയി എന്നിവര്‍ അഭിനന്ദിച്ചു.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക