ഫോമാ കൺവൻഷനു രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ കുടുംബങ്ങൾ, കലാകാരന്മാർ: തോമസ് ടി. ഉമ്മൻ

Published on 24 July, 2022
ഫോമാ കൺവൻഷനു രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ കുടുംബങ്ങൾ, കലാകാരന്മാർ: തോമസ് ടി. ഉമ്മൻ

ന്യു യോർക്ക്: ഫോമാ കൺവൻഷൻ പടിവാതിൽക്കലെത്തിയതോടെ  രജിസ്റ്റർ ചെയ്യാൻ തിരക്കും കൂടിയതായി ഭാരവാഹികൾ  അറിയിച്ചു . രജിസ്റ്റർ ചെയ്യാൻ വൈകിയാൽ മുറികൾ കിട്ടില്ല എന്ന സാഹചര്യവുമുണ്ടെന്ന് രജിസ്‌ട്രേഷന്റെ സാമ്പത്തികകാര്യങ്ങൾക്ക്  ചുക്കാൻ പിടിക്കുന്ന ട്രഷറർ തോമസ് ടി. ഉമ്മൻ പറഞ്ഞു.

റിസർവ് ചെയ്തിരുന്ന മുറികൾ നേരത്തെ തന്നെ തീർന്ന സാഹചര്യത്തിലാണ് കൂടുതൽ മുറികൾ ആവശ്യപ്പെട്ടത്.  പിന്നീട് 100 ഡോളർ വർദ്ധന വന്നുവെങ്കിലും രജിസ്റ്റർ ചെയ്യാൻ സന്നദ്ധരായി കൂടുതൽ പേർ  എത്തുന്നു.

മുൻ കാല  കണ്വന്ഷനുകളെ  അപേക്ഷിച്ച് കൂടുതൽ പേർ കുടുംബമായി വരുന്നു എന്നതാണ്  ഈ കണ്വൻഷനിലെ പ്രത്യേകത. കാൻ കുൻ  വിനോദ സഞ്ചാര കേന്ദ്രമായതായിരിക്കാം കാരണം. അത് പോലെ സാന്ത്വന സംഗീതം, മയൂഖം തുടങ്ങിയ കലാപരിപാടികളിൽ പങ്കെടുത്ത ഒട്ടേറെ യുവ കലാകാരന്മാർ ഇത്തവണ കണ്വന്ഷനു  വരുന്നു എന്നതും പുതുമയായി.

പങ്കെടുക്കുന്നവരുടെ എണ്ണം കൊണ്ട് ഈ കൺവൻഷൻ ചരിത്രം കുറിക്കുമെന്നാണ് ഇതുവരെയുള്ള രജിസ്ട്രേഷനിൽ നിന്നും മനസിലാകുന്നത്. കോവിഡ് കാലത്തെ ഭീതിജന്യമായ അവസ്ഥ ഓർക്കുമ്പോൾ ഈ മാറ്റം ഏറെ ശ്രദ്ധേയമാണ്.

മികച്ച പരിപാടികളും കൺവൻഷൻ അവിസ്മരണീയമാക്കുമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ പറഞ്ഞു.

Sreekumar Puthhumana 2022-07-28 14:45:13
മലയാളികൾ ഇത്രയും കാശ് മുടക്കി വരുന്ന ഒരു പരിപാടിയാണ് ഫോമാ കാൻ കൂൺ കൺവൻഷൻ, അവിടെ മലയാള സിനിമാ രംഗത്ത് നിന്നും ഒരു സെലിബ്രിറ്റി പു ഇല്ലെന്ന് കേൾക്കുന്നു, കുറെ ബിസിനെസ്സ് കാരെ കൊണ്ട് വന്നിട്ട് എന്ത് കാണിക്കാനാണ് അതും നാട്ടുകാരുടെ ചിലവിൽ, ആകെ ഒരു വെറ്ററൻ ഗായകന്റെ പേര് മാത്രമാണ് വരുന്നതിൽ കെട്ടത്, എന്റർടൈൻമെന്റ് ഒന്നുമില്ലാത്ത സ്ഥിതിക്ക് ട്രിപ്പ്ക്യാൻസൽ ചെയ്യണോ എന്നാണാലോചന ഇപ്പൊ
ജോസ് വർഗീസ് 2022-07-29 07:09:44
മലയാള സിനിമ താരങ്ങൾ കൺവെൻഷൻ വരുന്നില്ലേ എന്നാൽ നന്നായി. നാട്ടിലെ സിനിമക്കാരെയും രാഷ്ട്രീയക്കാരെയും ഒന്നും കൊണ്ടുവന്നു നശിപ്പിക്കല്ലേ. അവരുടെ ഗ്ലാമറും, വിടുവായത്തര ങ്ങളും ശരീരഭാഗങ്ങളുടെ കുലുക്കും കാണാനല്ല ഇത്രയും പണം മുടക്കി ഞങ്ങൾ അവിടെ വരുന്നത്. ഇത്തരക്കാർ കൺവെൻഷനിൽ വന്ന സംഗതി കുളം ആകരുത്. ഇത് നമ്മുടെ അമേരിക്കൻ മലയാളികളുടെ ഇടയിൽ തന്നെ നല്ല ഡാൻസ് ചെയ്യുന്നവരും പ്രസംഗിക്കുന്നവരും കലാകാരന്മാരും കലാകാരികളും ധാരാളമുണ്ട്. അവർക്കൊക്കെ അവസരം കൊടുക്കുക. അവരാണ് കൺവെൻഷൻ ജോർ ആക്കുന്നത്. നാട്ടിലെ സിനിമക്കാരൻ രാഷ്ട്രീയക്കാരെയും ഒഴിവാക്കിയാൽ ഞങ്ങൾ പ്രത്യേകമായി ഒരു 100 പേര് കൺവെനു കാശും തന്നു അരയും തലയും മുറുക്കി വരാം. കഴിഞ്ഞ് ഫൊക്കാനാ കൺവൻഷനിൽ ഇതിൽ കുറച്ചു രാഷ്ട്രീയക്കാരുടെ സിനിമാക്കാരുടെയും തത്തുമില്ലാത്ത ജല്പനം വിടുവായത്തരം ആ കൺവെൻഷന് അല്പം മോശമാക്കി എന്ന് തന്നെ പറയാം.
മൊയിദീൻ 2022-07-29 13:57:39
ഇങ്ങള് എന്തിനാണീ ബേജാർ ആകണെ . ഞമ്മളില്ലി . സിനിമാ താരങ്ങള്ഗ് ആരും മാണ്ട ഞമ്മള് മതി. ഞമ്മക്ക് ഒരു കുപ്പി ബെടക്കാ ബേണം വേറെ ഒന്നും മാണ്ട. മൊയിദീൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക