കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 27 July, 2022
 കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

 

കുവൈറ്റ്: കുവൈറ്റില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള ജില്ലാ അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷന്‍ (കുട) വാര്‍ഷിക ജനറല്‍ബോഡി യോഗം ജനറല്‍ കണ്‍വീനര്‍ പ്രേംരാജിന്റെ അധ്യക്ഷതയില്‍ കൂടി 2022-23 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.


വാര്‍ഷിക പൊതുയോഗാനന്തരം മുന്‍കണ്‍വീനര്‍മാറായ സലീംരാജ് , രാജീവ് നടുവിലെമുറി എന്നിവര്‍ 2022 2023 വര്‍ഷത്തിലെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു .

കേരളത്തില്‍ നിന്നുമുള്ള 14 ജില്ലാ അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തില്‍ ് ചെസില്‍ ചെറിയാന്‍ രാമപുരം (കെഡിഎകെ, കോട്ടയം) ജനറല്‍ കണ്‍വീനറായും അഡ്വ. മുഹമ്മദ് ബഷീര്‍ (മാക്ക്, മലപ്പുറം), സോജന്‍ മാത്യു (ഐഡിഎ, ഇടുക്കി) ജിയാസ് അബ്ദുല്‍ കരീം (ടെക്‌സാസ്, തിരുവനന്തപുരം), ഡോജി മാത്യു (കൊഡ്പാക്ക്, കോട്ടയം) എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.


സാല്‍മിയ മെട്രോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡികല്‍ കെയര്‍ ഹാളില്‍ നടത്തപ്പെട്ട വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ മുബാറക്ക് കാന്പ്രത്ത് സ്വാഗതം പറഞ്ഞു. എം.എം. നിസാം അനുശോചന പ്രമേയം അവതരിപ്പിച്ചു. ജിനോ എറണാകുളം വാര്‍ഷിക റിപ്പോര്‍ട്ടും സാന്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിവിധ ജില്ലാ സംഘടനാ ഭാരവാഹികള്‍ പുതിയ ഭരണസമിതിയ്ക്ക് ആശംസകളര്‍പ്പിച്ചു. കുടയുടെ ഉദ്ദേശലക്ഷ്യങ്ങളെ സാധൂകരിക്കും വിധം അംഗസംഘടനകള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്തി പൊതുകാര്യങ്ങളില്‍ കുടയുടെ ഭാഗമായ് പ്രവാസികളുടെ പ്രതിനിധിയായി നിലകൊണ്ട് മികച്ചപ്രവര്‍ത്തനം നടത്താം എന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് ജനറല്‍ കണ്‍വീനര്‍ ചെസില്‍ ചെറിയാന്‍ രാമപുരം എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക