കേളി ഏരിയ സമ്മേളനം; ന്യൂസനയ്യ സമ്മേളന ലോഗോ പ്രകാശനം ചെയ്തു

Published on 27 July, 2022
 കേളി ഏരിയ സമ്മേളനം; ന്യൂസനയ്യ സമ്മേളന ലോഗോ പ്രകാശനം ചെയ്തു

 

റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്രസമ്മേളനത്തിന്റ ഭാഗമായുള്ള എട്ടാമത് ന്യൂസനയ ഏരിയയുടെ സമ്മേളന ലോഗോ പ്രകാശനം ചെയ്യ്തു. ന്യൂസനയ്യ ചില്ലി മാസ്റ്റര്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങ് ചേനാടന്‍ ഗ്രൂപ്പ് എംഡി അബ്ദുല്‍ ഗഫൂറിന്റെ (ബാപ്പുട്ടി) സാന്നിധ്യത്തില്‍ ഏരിയാ ആക്ടിംഗ് സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരി സംഘാടകസമിതി ചെയര്‍മാന്‍ അബ്ബാസ്, കണ്‍വീനര്‍ ഷിബുതോമസ് എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കേളി ന്യൂ സനയ്യ ഏരിയ കമ്മറ്റി അംഗം ഷമല്‍രാജാണ് ലോഗോ ഡിസൈന്‍ ചെയ്തത്.


ഏരിയാ പ്രസിഡന്റ് ഹുസൈന്‍ മണക്കാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരി സ്വാഗതം പറഞ്ഞു. കേളി ജോയിന്‍ സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരന്‍ നെല്ലിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, സമ്മേളന സംഘാടക സമിതി അംഗങ്ങള്‍, വിവിധ യൂണിറ്റിലെ പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഓഗസ്റ്റ് 19ന് നടക്കുന്ന ഏരിയ സമ്മേളത്തിന് മുന്നോടിയായി ന്ധവര്‍ഗീയതയും ഇന്ത്യന്‍ രാഷ്ട്രീയവും' എന്ന വിഷയങ്ങളില്‍ സെമിനാറും, നോര്‍ക്കാ രജിസ്‌ട്രേഷന്‍ ക്യാന്പും സംഘടിപ്പിക്കുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ ഷിബു തോമസ് ചടങ്ങിന് നന്ദി പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക