ജേഴ്‌സി പ്രകാശനം ചെയ്തു

Published on 28 July, 2022
 ജേഴ്‌സി പ്രകാശനം ചെയ്തു

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ റെഡ് ആന്‍ഡ് ബ്ലാക്കിന്റെ പുതിയ വര്‍ഷത്തെ ജേഴ്‌സി പ്രകാശനം ചെയ്തു. കുവൈറ്റിലെ ലുലു എക്‌സ്‌ചേഞ്ചിന്റെ ഡിജിറ്റല്‍ ചാനലായ 'ലുലു മണി' ആണ് ഈ വര്‍ഷത്തെ ടീം സ്‌പോണ്‍സര്‍.


ലുലു എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍, റെഡ് ആന്‍ഡ് ബ്ലാക്ക് പ്രസിഡന്റ് രജീഷ് കെ.ആര്‍, മാനേജര്‍ അന്‍വര്‍ ഷാന്‍, സന്ദീപ് പ്രഭാകരന്‍ , ഷിന്േറാ ജോബ് പങ്കെടുത്തു. ലുലു മണിയുടെ റെഡ് ആന്‍ഡ് ബ്ലാക്കിന്റെ 16 ആം സീസണ്‍ ടൂര്‍ണമെന്റ്, സെപ്റ്റംബര്‍ മാസം ആരംഭിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക