കെ.പി.എ സൗജന്യ ഡെന്റല്‍ ചെക്കപ്പ് ക്യാംപിനു തുടക്കമായി.

Published on 30 July, 2022
 കെ.പി.എ സൗജന്യ ഡെന്റല്‍ ചെക്കപ്പ് ക്യാംപിനു തുടക്കമായി.

കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹമദ് ടൌണ്‍ അല്‍ അമല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സൗജന്യ ഡെന്റല്‍ ചെക്കപ്പ് ക്യാമ്പ് കെ പി എ ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ കെ പി എ യുടെ ഉപഹാരം ഹോസ്പിറ്റല്‍ സി ഇ ഒ ഡോ. ന്യൂട്ടനു കൈമാറി. ചടങ്ങില്‍ ക്യാമ്പിനെ കുറിച്ചു ഡോ അനൂപ്, ബി ഡി ഒ സുജാതന്‍ എന്നിവര്‍ സംസാരിച്ചു. കെ പി എ ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍, അസ്സി ട്രെഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍ അജിത് ബാബു സ്വാഗതവും ട്രെഷറര്‍ വിനീത്  നന്ദിയും പറഞ്ഞു. ഹോസ്പിറ്റല്‍ സുപ്പര്‍ വൈസര്‍ മുരളി, പി ആര്‍ ഒ നിസാര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം നവാസ് ജലാലുദ്ദീന്‍, ഏരിയ സെക്രട്ടറി വിഷ്ണു ഭൂതക്കുളം, വൈ പ്രസിഡന്റ് രാഹുല്‍ നിവേദ്, ഗുദൈബിയ ഏരിയ പ്രസിഡന്റ് തോമസ് ബി കെ എന്നിവര്‍ സന്നിഹിതരായിരുന്നു.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കു സൗജന്യ ഡെന്റല്‍ പരിശോധന, ഓര്‍ത്തോഡോന്റിക് സ്‌ക്രീനിംഗ്, ഡെന്റല്‍ ഹെല്‍ത്ത് അവബോധനം, സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ എന്നിവ ലഭ്യമാകുന്നതാണ്. ക്യാമ്പ് ഓഗസ്റ്റ് 5നു സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  3779 5068 എന്ന നമ്പരില്‍ ബന്ധപ്പെടുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക