Image

മികവുറ്റ ആറ് മുൻ പ്രസിഡന്റുമാർ, ഫോമയ്‌ക്ക് ആസ്ഥാനം,  മികച്ച സ്ഥാനാർത്ഥികളും ലക്ഷ്യങ്ങളും

ജോസഫ് ഇടിക്കുള. Published on 01 August, 2022
മികവുറ്റ ആറ് മുൻ പ്രസിഡന്റുമാർ, ഫോമയ്‌ക്ക് ആസ്ഥാനം,  മികച്ച സ്ഥാനാർത്ഥികളും ലക്ഷ്യങ്ങളും

ന്യൂ യോർക്ക് : ഫോമയുടെ 2022-24 കാലത്തേക്കുള്ള ഭരണ സമിതി തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോ.  ജേക്കബ് തോമസ്, ഓജസ് ജോൺ, ബിജു തോണിക്കടവിൽ, സണ്ണി വള്ളിക്കളം , ഡോ. ജെയ്‌മോൾ ശ്രീധർ, ജെയിംസ് ജോർജ്ജ് എന്നിവർ  ഫോമയുടെ പ്രമുഖ അംഗ സംഘടനകളുടെ  മുൻ പ്രസിഡന്റ്‌മാരായി പ്രാഗൽഭ്യം തെളിയിച്ചവരാണ് എന്ന പ്രത്യേകതയോടെയാണ് മത്സര രംഗത്ത് നിലയുറപ്പിക്കുന്നത്. 

ഫോമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിയുടെ എല്ലാ സ്ഥാനാർത്ഥികളും ഫോമയുടെ പ്രമുഖ അംഗസംഘടനകളുടെ മുൻ പ്രസിഡന്റുമാരായി പ്രവർത്തിച്ചവർ എന്നത് കഴിവുറ്റ സ്ഥാനാർത്ഥികളെ  തെരെഞ്ഞടുക്കുന്നതിലും, അവതരിപ്പിക്കുന്നതിലുമുള്ള ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കുകയാണ്. അനിവാര്യമായ കീഴ്വഴക്കം. മാത്രമല്ല, ഡോ. ജേക്കബ്, ഓജസ് ജോൺ , ബിജു തോണിക്കടവിൽ,സണ്ണി വള്ളിക്കളം എന്നിവർ ഫോമയുടെ  റീജിയണൽ വൈസ് പ്രസിഡന്റുമാർ  ( ആർ വി പി ) ആയിരുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. ഡോ.  ജെയ്‌മോൾ ശ്രീധർ വനിതാ പ്രതിനിധിയായിരുന്നു, ജെയിംസ് ജോർജ് ഇപ്പോഴത്തെ  റീജിണൽ ബിസിനെസ്സ് ഫോറം ചെയർമാനുമാണ് .

വിവിധ രംഗങ്ങളിലെ പ്രവർത്തന പരിചയവും, നേതൃത്വ ഗുണവും ഡോ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ മറ്റുള്ളവരിൽ നിന്ന്  വ്യത്യസ്ഥരാക്കുന്നു. സ്ഥാനാർത്ഥികളുടെ പ്രവർത്തന മികവും, അംഗസംഘടനകളിൽ അവർ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളും മാനദണ്ഡമായി പരിഗണിക്കാനുള്ള ഒരു അവസരം കൂടിയാണിത്.

മാത്രമല്ല, രണ്ടര ലക്ഷം ഡോളർ സ്വന്തമായി സംഭാവന നൽകിയും, ബാക്കി തുക സ്പോൺസർമാരിൽ നിന്ന് കണ്ടെത്തിയും, ഫോമയ്‌ക്ക് ട്രൈസ്റ്റേറ്റിൽ ഒരു ആസ്ഥാനം എന്ന വാഗ്ദാനം  ഫോമയുടെ എക്കാലത്തെയും ചരിത്രപരമായ ഒരു പ്രഖ്യാപനം കൂടിയാണ്. മറ്റാർക്കും അവകാശപ്പെടാനാവാത്തത്.  ഹെല്പിങ് ഹാന്ഡിന് ഒരു മില്യൺ ഡോളർ മൂലധനം എന്ന ലക്ഷ്യവും ഡോക്ടർ  ജേക്കബും സംഘവും മുന്നോട്ട് വെയ്ക്കുന്നത് ഫോമയുടെ കാരുണ്യ പ്രവൃത്തികളെ എങ്ങിനെ നോക്കിക്കാണുന്നുവെന്നും, ഭാവി പദ്ധതികൾ എന്താണെന്നും വെളിവാക്കുന്നു.

നിറവേറ്റാൻ കഴിയുന്നതും, നടപ്പിലാക്കാൻ സാധ്യമായതുമായ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമാണ് മുന്നണി നൽകിയിട്ടുള്ളത്. ഫോമയുടെ യശസ്സുയർത്തിപ്പിടിക്കുന്ന തീരുമാനങ്ങളാണ്   ഡോ. ജേക്കബ് തോമസ് പ്രസിഡന്റായും, ഓജസ് ജോൺ സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷറർ ആയും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും, ഡോ. ജെയ്‌മോൾ ശ്രീധർ ജോയിന്റ് സെക്രട്ടറിയായും, ജെയിംസ് ജോർജ്ജ് ജോയിന്റ് ട്രഷററായും മത്സരിക്കുന്ന മുന്നണി മുന്നോട്ട് വെക്കുന്നത്.
ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ തങ്ങളെ വിജയിപ്പിക്കാൻ ഫോമയുടെ എല്ലാ പ്രവർത്തകരോടും ശ്രീ ഡോക്ടർ ജേക്കബ് തോമസ് അഭ്യർത്ഥിച്ചു.

Join WhatsApp News
Raveendran Narayanan 2022-08-03 13:07:37
ALL THE BEST ❤️ ALL THE BEST 💐Dr.Jacob Thomas #raveendrannarayanan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക