ശശിധരൻ നായർ ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനാർഥി 

അനിൽ ആറന്മുള Published on 01 August, 2022
ശശിധരൻ നായർ ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനാർഥി 

ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളി സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ ശശിധരൻ നായർ ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു. അമേരിക്കയിലെമ്പാടുമുള്ള ഭൂരിപക്ഷം ഫോമാ പ്രവർത്തകരുടെയും അഭ്യർത്ഥന പ്രകാരമാണ് ശശിധരൻ നായർ മത്സരിക്കാൻ തീരുമാനിച്ചത്.

ഫോമയുടെ രൂപീകരണത്തിന് നേതൃത്വം നൽകുകയും പ്രഥമ  പ്രസിഡന്റായി ആദ്യ കൺവെൻഷൻ ഹ്യൂസ്റ്റനിൽ വിളിച്ചു ചേർക്കുകയും ച്യ്ത ശശിധരൻ നായർ അന്നുമുതൽ ഫോമയുടെ രക്ഷാധികാരിയെപ്പോലെ പ്രവർത്തിച്ചു വരികയുമാണ്. 

ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ, കേരളഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക, ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം എന്നീ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ശശിധരൻ നായർ ഹൂസ്റ്റണിലും കേരളത്തിലും വിജയകരമായി പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖൻ കൂടിയാണ്.

FOAMAN NY 2022-08-01 23:19:02
Why can't we give him a chair for lifetime
malthi nair 2022-08-02 00:47:01
He should vacate the chair. All the time occupying the chair or cling on the chair or coming on all the time on foma stage and taking the microphone is not democratic . It is quite undemocratic. Let others especially youngsters also come to the positions and front raw.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക