ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായരുടെ അനുഗ്രഹാശിസ്സുകളോടെ ജെയിംസ് ഇല്ലിക്കൽ ടീം 

മാത്യുക്കുട്ടി ഈശോ Published on 02 August, 2022
ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായരുടെ അനുഗ്രഹാശിസ്സുകളോടെ ജെയിംസ് ഇല്ലിക്കൽ ടീം 

ഹ്യൂസ്റ്റൺ:   ജെയിംസ് ഇല്ലിക്കലിന്റെ ശക്തമായ  നേതൃത്വത്തിൽ  മത്സരരംഗത്തുള്ള "ഫോമാ ഫാമിലി  ടീം"- ന്  അനുഗ്രഹാശംസകളുമായി ഫോമാ സ്ഥാപക പ്രസിഡൻറ്  ശശിധരൻ നായർ.  ഏതാനും ദിവസങ്ങൾക്കു മുൻപ് "ഫോമാ ഫാമിലി ടീമിലെ" ആറു സ്ഥാനാർഥികൾക്കും ശശിധരൻ  നായരുടെയും  മാഗ്ഗ്  പ്രസിഡൻറ് അനിൽ ആറന്മുളയുടെയും നേതൃത്വത്തിൽ മറ്റ് അംഗ സംഘടനകളുടെ സഹകരണത്തോടെ ഹൂസ്റ്റണിൽ സ്വീകരണം നൽകുകയുണ്ടായി. 

"ഫോമായുടെ യെശ്ശസ് ഉയർത്തിപ്പിടിക്കുവാൻ കഴിവുള്ള ശക്തരായ സ്ഥാനാർഥികളാണ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ മത്സരരംഗത്തുള്ള ആറ് പേരും. ഫോമായെ പ്രശസ്തിയുടെയും സേവനത്തിൻറെയും അടുത്ത തലങ്ങളിലേക്ക് എത്തിക്കുവാൻ "ഫാമിലി ടീം"  പ്രാപ്തരാണ്. വളരെ പ്രതിസന്ധികളുടെ കാലഘട്ടത്തിലൂടെ കടന്നു വന്ന ഫോമാ എന്ന സംഘടന ഇപ്പോൾ അതിന്റെ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിക്കൊണ്ടു മുന്നേറുകയാണ്. ഈ സംഘടനയെ അടുത്ത രണ്ടു വർഷം ഭംഗിയായി മുന്നോട്ടു നയിക്കുവാൻ എല്ലാവിധ  അനുഗ്രഹങ്ങളും ആശംസകളും നേരുന്നു."   ശശിധരൻ നായർ ആശംസാ പ്രസംഗത്തിൽ പറഞ്ഞു,

ഫോമാ ഫാമിലി ടീമിന് സ്വീകരണം നൽകുന്നതിൽ മുൻകൈ എടുത്തു പ്രവർത്തിച്ച മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്ഗ്- MAGH) പ്രസിഡൻറ്  അനിൽ ആറന്മുള സ്ഥാനാർഥികൾക്ക് ആശംസകളും  മാഗ്ഗിന്റെ എല്ലാ പിന്തുണയും നൽകി.  "ജനാധ്യപത്യവും ആരോഗ്യപരവുമായ ഒരു തെരഞ്ഞെടുപ്പിലൂടെ ഫോമായെ അടുത്ത രണ്ടു വർഷം നയിക്കാൻ തയ്യാറെടുക്കുന്ന ഫോമാ ഫാമിലി ടീം അംഗങ്ങൾക്ക് എല്ലാവിധ വിജയാശംസകളും  മാഗ്ഗിന്റെ  സർവ്വ പിന്തുണയും നൽകുന്നു.  ഫോമായെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുവാൻ ജെയിംസ് ഇല്ലിക്കലിൻറെ ടീമിനു സാധിക്കും എന്ന് ഉറച്ച വിശ്വാസം ഉണ്ട്" എഴുത്തുകാരനും മാധ്യമ പ്രവർത്തകനും കൂടിയായ അനിൽ തന്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു.

"ഹൂസ്റ്റണിലെ പല സംഘടനകളുടെയും നേതൃസ്‌ഥാനം വഹിക്കുകയും മലയാളീ സംഘടനകളുടെ എക്കാലത്തെയും അഭ്യുദയകാംക്ഷിയും സാമൂഹിക സേവകനും അതിലുപരി നല്ലൊരു മനുഷ്യ സ്നേഹിയും കൂടിയായ വ്യക്തിയാണ് ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായർ.  അദ്ദേഹത്തിൻറെ അനുഗ്രഹാശിസ്സുകൾ ലഭിച്ചപ്പോൾ മത്സര രംഗത്തുള്ള ഞങ്ങൾ ആറു പേരും ധന്യരായി.  അദ്ദേഹത്തിൻറെ പ്രചോദനം നൽകുന്ന വാക്കുകളും പിന്താങ്ങലും  "ഫാമിലി ടീമിലെ"  ഞങ്ങൾ ഏവർക്കും കൂടുതൽ ഊർജ്ജവും ഞങ്ങൾ ആറു പേരും ഒറ്റക്കെട്ടായി  വിജയിക്കും എന്ന വിശ്വാസവും നൽകുന്നു. അനിൽ ആറന്മുളയുടെ നേതൃത്വത്തിലുള്ള  മാഗ്ഗ് നൽകിയ  എല്ലാ വിധ പിന്തുണയും ഞങ്ങളുടെ പ്രവർത്തനത്തിന്റെ പിൻബലം ആണ്. ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന എല്ലാ സംഘടനാ പ്രതിനിധികളോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു."    അനുഗ്രഹാശംസകൾ  ഏറ്റു വാങ്ങിയതിന് ശേഷം  ജെയിംസ് ഇല്ലിക്കൽ പറഞ്ഞു.

ഫോമായുടെ നിലവിലുള്ള ആർ.വി.പി.  ഡോ. സാം ജോസഫ്, ഫോമാ കൺവെൻഷൻ റെജിസ്ട്രേഷൻ  കമ്മറ്റി ചെയർമാൻ ജോയി സാമുവേൽ,  ഫോമാ മുൻ ആർ.വി.പി.  തോമസ് ഒലിയാംകുന്നേൽ,  മലയാളി അസ്സോസിയേഷൻ ഓഫ്  ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (MAGH)  പ്രഡിഡൻറ് അനിൽ ആറന്മുള, നേർകാഴ്ച ന്യൂസ്പേപ്പറിൻറെ ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരി, കേരള-മലയാളീ അസ്സോസിയേഷൻ  ഭാരവാഹികൾ,  സംഘടനാ പ്രതിനിധികളായ  റോയി  മാത്യു, പ്രദീപ് നായർ, സജി ജോസഫ്, ബോസ് കുര്യൻ, മാത്യു മുണ്ടക്കൻ, രാജേഷ് വർഗീസ്,  മൈസൂർ തമ്പി തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്ത്   എല്ലാ സ്ഥാനാർഥികൾക്കും  ആശംസകൾ നേർന്നു.

"ഫോമാ ഫാമിലി ടീം"  അംഗങ്ങളായ  പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കോണ്ടൂർ, ട്രെഷറർ സ്ഥാനാർഥി  ജോഫ്‌റിൻ ജോസ്, വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി, ജോയിൻറ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ, ജോയിൻറ് ട്രെഷറർ സ്ഥാനാർഥി ബബ്ലൂ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചവർക്കെല്ലാം നന്ദി പ്രകാശിപ്പിച്ചു. തങ്ങൾ തെരെഞ്ഞടുക്കപ്പെട്ടാൽ ഫോമായെ  ഏറ്റവും നല്ല രീതിയിൽ മുൻപോട്ടു നയിക്കാമെന്നു സ്ഥാനാർഥികൾ എല്ലാവരും ഉറപ്പ് നൽകുകയും ചെയ്തു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ തെരഞ്ഞെടുപ്പിൽ ഉണ്ടാകണമെന്ന് എല്ലാ സ്ഥാനാർഥികളും അഭ്യർഥിച്ചു. ഹൂസ്റ്റണിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനെസ്സ്കാരൻ  കൂടിയായ ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായരുടെ ഉടമസ്ഥതയിലുള്ള "നായർ പ്ലാസ"  ആഡിറ്റോറിയത്തിൽ വച്ചായിരുന്നു സ്വീകരണ യോഗം നടന്നത്.

ശക്തൻ തമ്പുരാൻ 2022-08-03 02:33:37
ഈ അനുഗ്രഹമൊന്നും മുഖവിലക്കെടുക്കണ്ട. വോട്ട് അവസാന നിമിഷം മാറിയെന്നിരിക്കും. അനുഗ്രഹം വേറെ, വോട്ട് വേറെ, അനുഭവസ്ഥർ ഉണ്ട് സാറന്മാരെ!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക