Image

പന്റ്റാസാഫ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ത്രിദിന ആന്തരിക സൗഖ്യധ്യാനവും കുട്ടികള്‍ക്കായുള്ള ശുശ്രുഷയും

Published on 02 August, 2022
പന്റ്റാസാഫ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ത്രിദിന ആന്തരിക സൗഖ്യധ്യാനവും കുട്ടികള്‍ക്കായുള്ള ശുശ്രുഷയും



പന്റ്റാസാഫ്: ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ വെയില്‍സിലെ പന്റ്റാസാഫില്‍ പുതുതായി ആരംഭിച്ച ധ്യാനകേന്ദ്രത്തില്‍ മൂന്നുദിവസം താമസിച്ചുള്ള ധ്യാന ശുശ്രുഷകള്‍ ഓഗസ്റ്റ് 26 മുതല്‍ 28 വരെ നടത്തപ്പെടുന്നതാണ്. പ്രശസ്ത ധ്യാന ഗുരുവും, വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗവും പന്റ്റാസാഫ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോള്‍ പാറേക്കാട്ടില്‍ വിസി, ആന്തരിക സൗഖ്യ ധ്യാന ശുശ്രുഷകള്‍ നയിക്കുന്നതാണ്. മാതാപിതാക്കളോടൊപ്പം കുട്ടികള്‍ക്കും ശുശ്രുഷകളില്‍ പങ്കുചേരുവാന്‍ അനുമതി ലഭിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും വന്നു ഭവിച്ചിട്ടുള്ള ആന്തരികമായ മുറിവുകളെയും, വേദനകളെയും, ദുരനുഭവങ്ങളെയും തിരിച്ചറിയുവാനും, അവ ദൈസമക്ഷം സമര്‍പ്പിച്ചു സൗഖ്യം നേടുവാനും, ആത്മപരിശോധനാവസരങ്ങളിലൂടെ മാനസാന്തരവും, രക്ഷകനിലേക്കുള്ള തുറവക്കും ആന്തരിക സൗഖ്യധ്യാനം അനുഗ്രഹദായകമാവും.


ഓഗസ്റ്റ് 26 നു വെള്ളിയാഴ്ച രാവിലെ ഒന്പതരക്ക് ആരംഭിക്കുന്ന ധ്യാനശുശ്രുഷ 29 ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.

വേദനാജനകമായ അനുഭവങ്ങളെയും, മുറിവുകളെയും ഓര്‍ത്തെടുത്തു ദൈവീകകരങ്ങളിലൂടെ സൗഖ്യപ്പെടുവാന്‍ അനുഗ്രഹാവസരം ഒരുങ്ങുന്ന തിരുവചന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി ഡയറക്ടര്‍ അറിയിച്ചു.

രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും 01352 711053, 07417 494277 എന്നീ നന്പറുകളില്‍ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.

Nearest Railway Station - FLINT ( 7.5 MILES)

VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY,
MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.

അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക