കേര 'ഓണം 2022' പോസ്റ്റര്‍ പ്രകാശനം ചെയ്തു

Published on 11 August, 2022
 കേര 'ഓണം 2022' പോസ്റ്റര്‍ പ്രകാശനം ചെയ്തു


കുവൈറ്റ്: കേരളത്തിന്റെ വിളവെടുപ്പുത്സവം ന്ധഓണം 2022 ന്ധ കുവൈറ്റ് എറണാകുളം റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23ന് വെള്ളിയാഴ്ച കുവൈറ്റിലെ മെഹബുള്ളയിലുള്ള കോഴിക്കോട് ലൈവ് റസ്റ്ററന്റ് ഹാളില്‍ ആഘോഷിക്കും.


കുവൈറ്റ് എറണാകുളം റസിഡന്റ്‌സ് അസോസിയേഷന്‍, കേരളത്തിന്റെ സന്പന്നമായ പൈതൃകവും കലാരൂപങ്ങളും ചിത്രീകരിക്കുന്ന മുഴുവന്‍ ദിവസത്തെ വൈവിധ്യമാര്‍ന്ന വിനോദപരിപാടിയും പ്രധാന ആകര്‍ഷണങ്ങളായ ഗാനമേള, ക്ലാസിക്കല്‍, സിനിമാറ്റിക് നൃത്തങ്ങളും, ഓണസദ്യയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ആദ്യപടിയായ പോസ്റ്റര്‍ പ്രകാശനവും റാഫിള്‍ കൂപ്പണ്‍ ഉദ്ഘാടനവും, പ്രസിഡന്റ് ബെന്നി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അജീഷിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. സെക്രട്ടറി രാജേഷ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ശശികുമാര്‍ സ്വാഗതം ആശംസിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക