അബുദാബി മാര്‍ത്തോമ യുവജനസഖ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Published on 19 August, 2022
 അബുദാബി മാര്‍ത്തോമ യുവജനസഖ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 

അബുദാബി: ഇന്ത്യ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ അബുദാബി മാര്‍ത്തോമാ യുവജനസഖ്യം സംഘടിപ്പിച്ചു. അബുദാബി മാര്‍ത്തോമാ ദേവാലയങ്കണത്തില്‍ വികാരി റവ. ജിജു ജോസഫ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേവാലയങ്കണത്തില്‍ നിന്നും സ്വാതന്ത്ര്യദിനറാലി നടത്തി.

സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയ കുട്ടികള്‍ സ്വാതന്ത്ര്യദിനറാലിയില്‍ അണിനിരന്നത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. തുടര്‍ന്ന് നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ അബുദാബി മാര്‍ത്തോമ യുവജനസഖ്യം വൈസ് പ്രസിഡന്റ്റ് റവ അജിത്ത് ഈപ്പന്‍ അധ്യക്ഷത വഹിച്ചു. യുവജനസഖ്യം പ്രസിഡന്റ്റ് റവ ജിജു ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ മോന്‍സി പി ജേക്കബ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. യുവജനസഖ്യം ഗായകസംഘം ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. യുവജനസഖ്യം വനിതാ വിഭാഗം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ നൃത്ത രൂപങ്ങള്‍ അവതരിപ്പിച്ചു.


യുവജനസഖ്യം സെക്രട്ടറി സാംസണ്‍ മത്തായി, ജയന്‍ എബ്രഹാം, ജേക്കബ് വര്‍ഗീസ്, ദിപിന്‍ പണിക്കര്‍, സൂസന്‍ ബോബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

അനില്‍ അബുദാബി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക