നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Published on 19 August, 2022
 നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദില്‍ എഴുപത്തി അഞ്ച് അമൃത വര്‍ഷങ്ങള്‍ എന്ന പേരില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഷാജഹാന്‍ ദേശീയ പതാക ഉയര്‍ത്തി.


മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ അഖിനാസ് എം കരുനാഗപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നിര്‍വാഹക സമിതി അംഗങ്ങളായ സഞ്ജീവ് സുകുമാരന്‍ , സുല്‍ഫിക്കര്‍ കിഴക്കടത്ത് എന്നിവര്‍ ചേര്‍ന്ന് സ്വാതന്ത്ര്യ ദിന കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.

മലസിലെ പെപ്പര്‍ ട്രീ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിയാസ് തഴവ, സജീവ് ചിറ്റുമൂല , നവാസ് ലത്തീഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ മുനീര്‍ മണപ്പള്ളി നന്ദി പറഞ്ഞു.

ഷക്കീബ് കൊളക്കാടന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക