സിഡ്നി: നിറഞ്ഞ ദൈവാനുഗ്രഹവും, കുടുംബ സമാധാനവും നല്കുന്ന മെസേജ് മിഷന്റെ കുടുംബ നവീകരണ ധ്യാനം ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ ഏഴുവരെ ഓസ്ട്രേലിയയിലും തുടര്‍ന്ന് അമേരിക്കയിലും നടത്തപ്പെടുന്നു.
ലോക പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, സംഗീത സംവിധായകനും, ഫാമിലി കൗണ്‍സിലിങ് മേഖലയില്‍ മുപ്പത് വര്‍ഷത്തിലേറെ പരിചയവുമുള്ള ബ്രദര്‍ സണ്ണി സ്റ്റീഫനാണ് ധ്യാനം നയിക്കുന്നത്.
പാശ്ചാത്യ സംസ്ക്കാരത്തിന്റെ നല്ല വശങ്ങളോടൊപ്പം അറിഞ്ഞും, അറിയാതെയും വന്നു ചേരുന്ന അനുകരണഭ്രമങ്ങളും, ആഡംബരങ്ങളും, അഹങ്കാര ചിന്തകളും കുടുംബങ്ങളെ തകര്‍ച്ചയിലേയ്ക്ക് തള്ളിവിടുന്നു. അവയില്‍നിന്ന് ശാശ്വത മോചനം നേടുവാന്‍ കഴിയുന്ന വചന പ്രബോധനങ്ങളും, അനേകം ആത്മീയ കൗണ്‍സിലിങിലൂടെ ബോധ്യപ്പെട്ട അറിവുകളും പങ്കുവെച്ചുകൊണ്ട് തിരിച്ചറിവിന്റെ തീരങ്ങളിലേയ്ക്ക് വ്യക്തികളേയും കുടുംബങ്ങളേയും എത്തിക്കുവാന്‍ കഴിയുന്ന പ്രായോഗിക ജീവിത സന്ദേശങ്ങള്‍ നിറഞ്ഞ ബ്രദര്‍ സണ്ണി സ്റ്റീഫന്റെ പ്രബോധനങ്ങള്‍ കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് വിലമതിക്കാനാവാത്ത അനുഗ്രഹമാണെന്നും, കുടുംബ ജീവിതം നയിക്കുന്നവര്‍തന്നെ നല്കുന്ന ഇത്തരം പ്രായോഗിക നിര്‍ദ്ദേശങ്ങള്‍, വിള്ളലുകള്‍ വീണ കുടുംബ ബന്ധങ്ങള്‍ക്ക് ആശ്വാസവും, സമാധാനവും, പ്രത്യാശയും നല്‍കുമെന്നും മെസേജ് മിഷന്റെ ഓസ്ട്രേലിയന്‍ ചാപ്ലിന് റവ. ഫാ. ജോണി ആറാട്ടുകുളം അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ നടത്തപ്പെടുന്ന ധ്യാനത്തില്‍, എല്ലാ ഇടവകാംഗങ്ങളും, കൂടാതെ എല്ലാ ക്രൈസ്തവ വിശ്വാസികളും പങ്കുചേര്‍ന്ന് വേറിട്ട ഈ ആത്മീയ അനുഭവം സ്വന്തമാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സിഡ്നി, വിക്ടോറിയ, ഗോഡ്സ്ഫോര്ഡ്, ഹോബര്‍ട്ട്, ഗോള്‍ഡ്കോസ്റ്റ്, ഓക്പാര്‍ക്ക്, വാഗാവാഗാ, ഡോവ്ടണ്‍, മെല്‍ബണ്‍, അഡലൈഡ്, ബ്രിസ്ബെന് എന്നീ സ്ഥലങ്ങളിലാണ് നവീകരണ ധ്യാനം നടക്കുന്നത്. വിശുദ്ധ കുര്‍ബാന, കുമ്പസാരം, ആരാധന കൂടാതെ ധ്യാനത്തോടനുബന്ധിച്ച് കൗണ്‍സിലിങിനും സൗകര്യമുണ്ടായിരിക്കും.
കുടുതല്‍ വിവരങ്ങള്‍ക്ക്: ആന്റണി യേശുദാസ് (മെസേജ് മിഷന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍, ഓസ്ട്രേലിയ): 0469073405 റവ. ഫാ. ജോണി ആറാട്ടുകുളം (ചാപ്ലിന്): 0416528926 റവ. ഫാ. പീറ്റര്‍ കാവിന്‍പുറം (മെല്‍ബണ്‍): 0421541777 ജിജിമോന് ജോസഫ് : 0402652646 അനില്‍ ജോസഫ് : 0422657527 ഷാജി : 0401221343 കെ.പി. ജോസ് : 0419306202 തോംസണ്‍ : 0401453675 സാജന് (ഗോള്‍ഡ് കോസ്റ്റ്) : 0435236347 റോസ് : 0418964078 പ്രകാശ് ആന്റണി : 0469268078sunnystephen999@hotmail.comwww.themessagemission.org