Image

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

Published on 03 September, 2022
ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

കാൻ കുൻ: ഫോമാ എന്ന സംഘടന അമേരിക്കൻ മലയാളികൾ    നെഞ്ചിലേറ്റി  യാത്ര തുടരുകയാണെന്നതിന്റെ തെളിവാണ് ഈ വമ്പിച്ച സമ്മേളനമെന്ന്  പ്രസിഡന്റ് അനിയൻ ജോർജ്.  ഞങ്ങളെ സ്നേഹിക്കുന്ന അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും കേരളത്തിൽ നിന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിട്ടുള്ളൂ എൻറെ മലയാളി സുഹൃത്തുക്കൾക്ക്
ഫോമാ  എക്സിക്യൂട്ടീവിന്റെ  നാമത്തിൽ ,ഫോമയുടെ നാഷണൽ കമ്മിറ്റിയുടെ നാമത്തിൽ വിവിധ കൗൺസിലുകളുടെ നാമത്തിൽ  അഭിവാദ്യമർപ്പിക്കുകയാണ് .

ഫോമാ ഓപ്പണിംഗ് സെറിമണിയിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് സന്തോഷത്തിൻറെ സ്നേഹത്തിൻറെ സൗഹൃദത്തിൻറെ ഒരു ദിനം തന്നെയാണ്. ഫോമാ എത്രമാത്രം ത്യാഗങ്ങളുടെ, പ്രയാസങ്ങളുടെ വഴിയിലൂടെ കടന്നു പോയി . കേരളത്തിലെ ജനങ്ങളുടെ കൂടെ, അമേരിക്കയിലെ ജനങ്ങളുടെ കൂടെ, തോളോടുതോൾ ചേർന്നു ഒരു മഹത്തായ സംഘടനയായി, ഒരു ജീവകാരുണ്യ സംഘടനയായി ഇന്ന് ഫോമാ വളർന്നിരിക്കുന്നു.  ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായി ഫോമാ അതിരുകളില്ലാതെ മുന്നേറുന്നു. അതുകൊണ്ടാണ് ഇന്ന് മെക്സിക്കോയിൽ ഈ കൺവെൻഷൻ അരങ്ങേറുന്നത്.

ഇന്നിവിടെ എത്തിയിരിക്കുന്നു വിശിഷ്ടാതിഥികൾ, പ്രത്യേകിച്ച് മുൻ കേന്ദ്രമന്ത്രി നെപ്പോളിയൻ ജി, അതോടൊപ്പം തന്നെ കേരള മിനിസ്റ്റർ റോഷി  സാർ, സ്പോൺസർമാർ  എല്ലാവർക്കും  നന്ദി  

ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്റെ ആമുഖ പ്രസംഗത്തിൽ കാൻ കുൻ സമ്മേളനവേദിയാക്കാനുള്ള തീരുമാനവും  അതേപ്പറ്റിയുള്ള ആശങ്കകളും  വിവരിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ പ്രസിഡന്റിന്റെ  നേതൃത്വത്തിൽ ഇവിടെ വന്നു കണ്ടു . ഇവിടെ നന്നായിട്ട് കൺവൻഷൻ നടത്താൻ പറ്റും എന്ന് തോന്നി. എങ്കിലും കോവിഡ്  മഹാമാരി എങ്ങനെ മുന്നോട്ടു പോകും എന്ന് അറിയാത്തതുകൊണ്ട് ഓരോ പ്രാവശ്യവും മടിച്ചു മടിച്ചു  നിൽക്കുകയായിരുന്നു . 

കഴിഞ്ഞ ഏപ്രിലിൽ ആണ് നമ്മൾ ഉറച്ച  തീരുമാനം എടുത്തത്.  അങ്ങനെ   രജിസ്ട്രേഷൻ തുടങ്ങി ആദ്യമൊക്കെ  മുന്നൂറിലധികം ആൾക്കാർ വരില്ല എന്ന രീതിയിലാണ് പ്രവർത്തനങ്ങൾ   മുന്നോട്ടു കൊണ്ടുപോയത്. അതിൽ കൂടുതൽ  പ്രതീക്ഷിച്ചിരുന്നില്ല . പക്ഷേ ഇന്ന് നമ്മെ  എല്ലാം  സന്തോഷത്തിലാക്കി  ഏകദേശം 1500 ലധികം പേർ ർ  കൺവെൻഷനിൽ ഇവിടെ പങ്കെടുക്കുന്നു.  

അതോടൊപ്പം തന്നെ ഇവിടെ എത്തിയിരിക്കുന്ന   ഏകദേശം 80 % ൽ ലധികം പേരും  ഫാമിലിയായാണ് ഇവിടെ എത്തിയിരിക്കുന്നത് . 

റിസോർട്ടിൽ  നമുക്ക് സ്പാ  ഒഴിച്ചുള്ള ഒന്നിനും യാതൊരു പണവും കൊടുക്കേണ്ട ആവശ്യമില്ല.ഒരു പ്രധാന കാര്യം ചെക്കൗട്ട് സമയത്ത് നിങ്ങളുടെ ബാൻഡ് കൗണ്ടറിൽ ഏൽപ്പിച്ചിട്ട് വേണം  പോകേണ്ടത്. അല്ലെങ്കിൽ അതിന് ചാർജുകളും മറ്റും ഫോമക്ക് വരുന്നതാണ്. 


ട്രഷറാർ തോമസ് ടി. ഉമ്മാന്റെ പ്രസംഗത്തിൽ ഫോമായുടെ വളർച്ച അക്കമിട്ടു നിരത്തി.   ആദ്യമായി ഒരു മലയാളി കൺവെൻഷൻ അമേരിക്കയുടെയോ   കാനഡയുടെയോ  മണ്ണിലല്ലാതെ  മെക്സിക്കോയിൽ   നടത്തുവാൻ ഏതാണ്ട് ഒരു വർഷം മുമ്പ് തീരുമാനിച്ചിരുന്നു . ഫോമാ ഇന്ന് പ്രവാസി മലയാളികളുടെ മുഴുവൻ ശബ്ദവും കരുത്തും  ശക്തിയും ആണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്.   കഴിഞ്ഞ രണ്ടു വർഷത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി സർവീസസിനു    ഒരു മില്യണിലേറെ ഡോളറിന്റെ  പ്രവർത്തനങ്ങളാണ് നടന്നത്.

ഡെലിമാ  ജോജോ .എംഎൽഎ പറഞ്ഞത് അവർ ഏറെ സ്നേഹിക്കുന്ന ഒരു മലയാളി പ്രസ്ഥാനമേ  നോർത്ത് അമേരിക്കയിൽ ഒള്ളൂ അത് ഫോമായാണ് എന്നാണ് . അവരുടെ മണ്ഡലമായ അരൂരിൽ   ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നമുക്ക് സാധിച്ചു.

അവരുടെ  നന്ദി വാക്കുകൾക്ക് ഞാനും നന്ദി  രേഖപ്പെടുത്തുകയാണ്. മനോഹരമായ ഈ ഓണക്കാലത്ത് ഫോമയുടെ  ചരിത്ര കൺവെൻഷൻ ആരംഭിക്കുന്ന ഈ വേദിയിൽ നാം ഒരുമിച്ച് ചേരുമ്പോൾ എൻറെ മനസ്സ് നിറയെ അഭിമാനവും അതുപോലെതന്നെ ആവേശവുമാണ്. 

കോവിഡ്  താണ്ഡവമാടിയ ദിനങ്ങളിൽ ഒരു കൂടികാഴ്ചക്ക്  പോലും നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തപ്പെട്ട സാഹചര്യത്തിൽ ഫോമയുടെ 20 - 22 കാലയളവിൽ   ഈ ഭാരവാഹികൾ സ്ഥാനമേറ്റപ്പോൾ സന്ദേഹം പ്രകടിപ്പിച്ചു.   ഇത്  കോവിഡ് പ്രതിരോധ വാക്സിൻ കണ്ടുപിടിക്കുന്നതിനു മുമ്പാണ്.  നിങ്ങൾ എങ്ങനെ  നിങ്ങളുടെ അടുത്ത രണ്ടുവർഷക്കാലം പ്രവർത്തിക്കും എന്നായിരുന്നു ചോദ്യം.

ഞങ്ങൾ   ഭരണസാരഥ്യം ഏറ്റെടുത്തപ്പോൾ ആദ്യം പകച്ച് നിന്നു. പക്ഷേ ഒരു തീരുമാനങ്ങളെടുത്തു . ഈ  കോവിഡ ഒരു പ്രതികൂല സാഹചര്യം ആണെങ്കിൽ അതിനെ  അനുകൂലമാക്കാൻ ഉള്ള തീരുമാനങ്ങൾ.  അങ്ങനെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ഫോമാ  മുന്നോട്ടുവന്നത്.

അത് നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളും ഹൃദയത്തിലേറ്റി . ഞങ്ങൾ ആവശ്യപ്പെടുന്നതിനു മുമ്പ് തന്നെ ഓരോ നാണയ തുട്ടും  ഫോമയുടെ ഫണ്ടിലേക്ക് അവർ അയച്ചുതന്നു .ഞങ്ങൾ ആരോടും പ്രത്യേകിച്ച് ഒരു അപേക്ഷയൊ  ലെറ്ററോ  അയക്കാതെ തന്നെ പുതിയ ടെക്നോളജിയുടെ അടിസ്ഥാനത്തില് . ഈ പേയ്‌മെന്റുകൾ എല്ലാം ബാങ്ക്  അക്കൗണ്ടിലേക്ക് നിഷേപിക്കപ്പെട്ടു. അതൊരു വൻവിജയമാണ്. 

അങ്ങനെ ഫോമായേ സ്നേഹിച്ച ഫോമയുടെ പ്രവർത്തനത്തിൽ സഹകരിച്ച ഫോമായേ  നെഞ്ചിലേറ്റിയ നോർത്ത് അമേരിക്കൻ പ്രവാസി സമൂഹത്തോട് എങ്ങനെ നന്ദി പറയണം എന്ന് വളരെ വികാരത്തോടെ കൂടി ഞാൻ ചിന്തിച്ചു പോവുകയാണ് .എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ഫോമായേ നിങ്ങളിത്ര മാത്രം സ്നേഹിക്കുന്നതുകൊണ്ടു മാത്രമാണ് നിങ്ങൾ നോർത്ത് അമേരിക്കയിലും കാനഡയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കാൻ കൂണിലേക്ക് കുടുംബമായി ഒഴുകിയെത്തിയത്. ഇത് ഫോമയുടെ വിജയമല്ല   നിങ്ങളുടെ ഓരോരുത്തരുടെയും വിജയമാണ് .മലയാളി സമൂഹത്തിന്റെ  വിജയമാണ് . മലയാളി സമൂഹം ഒരു സംഘടിതശക്തി ആണെന്ന് മറ്റെല്ലാ കമ്യുണിറ്റികൾക്കും  കാണിച്ചുകൊടുക്കാൻ കൻകൂണിലെ  ഈ മഹാസമ്മേളനത്തിൽ സാധിക്കുന്നുണ്ട്.

 തുടർന്നും നമ്മുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃക ആയിരിക്കും .  ഈ കൺവെൻഷന്റെ തുടക്കത്തിൽ നിങ്ങളുടെ സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ചു കൊണ്ട് അടുത്ത രണ്ടു മൂന്നു ദിവസങ്ങളിൽ പരസ്പരം കാണുവാനും സ്നേഹങ്ങൾ പങ്കു വെക്കുവാനും  ഇടയാകട്ടെ അതിന് ദൈവം  ഇടയാകട്ടെ  .

കൺവൻഷൻ ചെയർ പോൾ  റോഷൻ സ്വാഗതം ആശംസിച്ചു . ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായർ നന്ദി പറഞ്ഞു. ജോ. സെക്രട്ടറി ജോസ് മണക്കാട്ട് എംസി ആയിരുന്നു. ജോ. ട്രഷറർ  ബിജു തോണിക്കടവിൽ, അഡ്വൈസറി ബോർഡ് ചെയർ ജോൺ  സി. വർഗീസ് എന്നിവരും ആശംസകൾ നേർന്നു.

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 
ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക