കാൻകുൻ, മെക്സിക്കോ: മലയാളി സംഘടനകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമാ, വർണനാദ വിസ്മയമൊരുക്കി പൊന്നോണത്തിന്റെ വരവ് മെക്സിക്കോയിലും അറിയിച്ചു.
മെക്സിക്കോയിലെ കാൻകൂണിൽ നടക്കുന്ന ഏഴാമത് ഫോമാ ഫാമിലി ഗ്ലോബൽ കൺവൻഷന്റെ ഭാഗമായുള്ള ഘോഷയാത്രയാണ് കേരളത്തിന്റെ പ്രതീതി ഉണർത്തിയത്. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 2 മണിയോടെ നടന്ന ഘോഷയാത്രയിൽ, പുരുഷന്മാർ ചുവപ്പ് , പച്ച എന്നീ നിറങ്ങളിലുള്ള ഷർട്ട് / ജൂബയും ധരിച്ചാണ് എത്തിയത്. സ്ത്രീകൾ അതേ നിറത്തിലെ ബ്ലൗസും കേരള സാരിയും അണിഞ്ഞുകൊണ്ട് മാനസികമായ ഐക്യം വസ്ത്രത്തിലൂടെ പ്രതിഫലിപ്പിച്ചു.
പ്രസിഡന്റ് അനിയൻ ജോർജ് വിശേഷിപ്പിച്ച പോലെ സുന്ദരനായ മാവേലിയും ഓലക്കുട ചൂടി എത്തിയ വാമനനും അപൂർവ ദൃശ്യങ്ങളായി. കാൻ കുനിൽ തീരെ പ്രതീക്ഷിക്കാത്തത്.
കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷങ്ങളായി മുടങ്ങി നിന്ന ഓണാഘോഷങ്ങളും സന്തോഷങ്ങളും വീണ്ടെടുക്കാൻ സാധിച്ച നിർവൃതി ഒത്തുകൂടിയ ഓരോ മുഖത്തും ഉണ്ടായിരുന്നു. ചൂട് അല്പം കൂടുതലായിരുന്നെങ്കിലും വേദിക്ക് പുറത്തു നിന്ന് ആരംഭിച്ച ഘോഷയാത്രയുടെ ആവേശം തെല്ലും കുറച്ചില്ല.
കേരളത്തനിമ വിളിച്ചോതുന്ന വേഷഭൂഷാധികളോടെ ഫോമാ അംഗങ്ങൾ റീജിയൻ തിരിഞ്ഞ് അണിനിരന്നത്, മൂൺ പാലസ് റിസോർട്ടിലെ അതിഥികളായെത്തിയ മറുനാട്ടിൽ നിന്നുള്ള സഞ്ചാരികൾ കണ്ണെടുക്കാതെ കൗതുകത്തോടെ നോക്കി നിന്നു.
ചെണ്ടമേളവും, താലപ്പൊലിയും, മുത്തുക്കുടയും, കേരളക്കരയിൽ നടക്കുന്ന ഘോഷയാത്രയും കണ്ടിട്ടില്ലാത്ത അമേരിക്കൻ മലയാളികളായ കുട്ടികൾക്കും ഇത് വേറിട്ട അനുഭവമായി.
മന്ത്രി റോഷി അഗസ്റ്റിൻ, ഫൊക്കാന നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഘോഷയാത്ര കേരളം നഗറിൽ പ്രവേശിച്ചതോടെ മെഗാ തിരുവാതിര ര അരങ്ങേറി.
ഇത്ര ഗംഭീരമായൊരു ഘോഷയാത്ര പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു.
പരിപാടി ഗംഭീരമാക്കിയ എല്ലാ അംഗങ്ങളോടും അവർ ആത്മാർത്ഥമായ നന്ദി അറിയിച്ചു.
see also
ഫോമ കണ്‍വന്‍ഷന്‍ (കൂടുതല്‍ ചിത്രങ്ങള്‍)
വനിതാ പ്രതിനിധി സ്ഥാനത്തേക്ക് മത്സരിച്ച 5 പേരും വിജയിച്ചു
ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി
ഫോമാ ലോകം മുഴുവൻ വളരട്ടെ: ദലീമ ജോജോ; കൺ വൻഷനു ഉജ്വല തുടക്കം
ജനഹൃദയം കവർന്ന് ഫോമായുടെ ദേശാന്തര ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ്
ഷാജി എഡ്വേർഡും സിൽവിയയും മികച്ച ദമ്പതികൾ; ഷൈനിയും അബൂബക്കറും റണ്ണർ അപ്പ്
കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി