MediaAppUSA

ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു 

Published on 05 September, 2022
ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു 

കൺ കുൻ, മെക്സിക്കോ: ഫോമാ കൺ വൻഷന്റെ ബാങ്ക്‌റ്റിൽ  പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു. ജുഡീഷ്യൽ കൗൺസിൽ ചെയർ മാത്യു ചെരുവിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. 

പ്രസിഡന്റായി ഡോ. ജേക്കബ് തോമസ്,  സെക്രട്ടറിയായി ഓജസ് ജോൺ, ട്രഷററായി ബിജു തോണിക്കടവിൽ, ജോ. സെക്രട്ടറിയായി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷററായി ജെയിംസ് ജോർജ് എന്നിവർക്കൊപ്പം മറ്റു സ്ഥാനങ്ങളിലേക്കു വിജയിച്ചവരും സത്യപ്രതിജ്ഞ ചെയ്തു.  നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ  സ്റ്റാൻലി വർഗീസ് കളത്തിൽ,  വൈസ്-ചെയർ  പോൾ ജോൺ , സെക്രട്ടറി സജി എബ്രഹാം, ജോയിന്റ് സെക്രട്ടറി  ജോസി കുരിശിങ്കൽ എന്നിവരും   സത്യപ്രതിജ്ഞ ചെയ്‌തു 

സംഘടനയെ പുതിയ തലത്തിലേക്കുയർത്താൻ ശ്രമിക്കുമെന്ന് പ്രസിഡന്റ് ജേക്കബ് തോമസും സെക്രട്ടറി ഓജസ് ജോണും പറഞ്ഞു. ഇതിനായി വിവിധ കർമ്മ പരിപാടികൾ ആവിഷ്കരിച്ചു പ്രവർത്തിക്കും.

പ്രസിഡന്റ് അനിയൻ ജോർജിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.  ഒട്ടേറെ പേരെ ബാങ്ക്‌വറ്റിൽ ആദരിച്ചു. 

പുതിയ നവനിതാ പ്രതിനിധികളായ രേഷ്മാ രഞ്ജൻ , സുനിതാ പിള്ള,    മേഴ്‌സി സാമുവൽ , ശുഭ അഗസ്റ്റിൻ, അമ്പിളി സജിമോൻ  എടന്നിവരേയും    യൂത്ത് മെമ്പേഴ്‌സ് ആയ  എബി എബ്രഹാം നിക്കോൾ എം വിത്സൺ , റോസ്ലിൻ എന്നിവരെയും പരിചയപ്പെടുത്തി 

എം.ജി.ശ്രീകുമാർ, ദലീമ ജോജോ എംഎൽഎ എന്നിവർ നയിച്ച മ്യൂസിക്കൽ നൈറ്റ് ആയിരുന്നു സമാപന ചടങ്ങിലെ മുഖ്യ ആകർഷണം.

ചടങ്ങിൽ കലാപ്രതിഭ ജെയ്ഡൻ ജോസിനെയും  കലാതിലകം എലയിൻ സജിയേയും  ടോമിൻ തച്ചങ്കരി ആദരിച്ചു.

'കാത്തിരിപ്പിനൊടുവിൽ' മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു.  

വിമൻസ് ഫോറം ചെയർപേഴ്സൺ ലാലി കളപ്പുരയ്ക്കൽ, സെക്രട്ടറി ഷൈനി അബുബക്കർ, വൈസ് പ്രസിഡന്റ് ജൂബി വള്ളിക്കുളം, ട്രഷറർ ജാസ്മിൻ പാരോൾ എന്നിവർക്ക് ഫോമായുടെ ബിഗ് സല്യൂട്ട് നൽകി അനിയൻ ജോർജ് ആദരിച്ചു. 'സഞ്ജയിനി, സ്പോൺസർ എ സ്റ്റുഡന്റ്', 'മയൂഖം   പോലുള്ള പദ്ധതിക്ക് ചുക്കാൻ പിടിച്ചതിനാണ് ആദരം. മന്ത്രി റോഷി അഗസ്റ്റിൻ ലാലി കളപ്പുരയ്ക്കലിന് ഫോമായുടെ സ്നേഹോപഹാരം കൈമാറി. അരൂർ എംഎൽഎ ദലീമ ജോജോ ജാസ്മിൻ പാരോളിനും, ടോമിൻ തച്ചങ്കരി  ഷൈനി അബൂബക്കറിനും, കെ.മധു ജൂബി വള്ളിക്കുളത്തിനും സ്നേഹോപഹാരം നൽകി.

ഫോമാ നാഷണൽ കമ്മിറ്റിയുടെ പേരിൽ   പ്രസിഡന്റ് അനിയൻ ജോർജിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാടയണിയിച്ച്   ആദരിച്ചു. സണ്ണി കല്ലൂപ്പാറയാണ് നാഷണൽ കമ്മിറ്റിക്കു വേണ്ടി ഇതിനു നേതൃത്വം നൽകിയത്. ഫോമയെ ഫോമയാക്കി വളർത്തി  വാനോളം ഉയർത്തിയ ശ്രീ അനിയൻ ജോർജിനെ  പൊന്നാട അണിയിക്കുന്നുവെന്ന്  സണ്ണി കല്ലൂപ്പാറ ആമുഖമായി പറഞ്ഞു.

ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റി അംഗങ്ങളായ വിനോദ് സ്കറിയ, ജോസ് മണക്കാട്ട് ,ഷാജു ഔസേപ്പ്, ജോജോ കോട്ടൂർ, ചാക്കോ എബ്രഹാം, ഓജസ് ജോൺ എന്നിവരെ തെന്നിന്ത്യൻ ചലച്ചിത്രതാരം നെപ്പോളിയൻ  ആദരിച്ചു.

ഹെല്പിങ് ഹാൻഡ്‌സ് കമ്മിറ്റി അംഗങ്ങളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ തുടങ്ങിയവരെയും ആദരിച്ചു. 

ബൈലോ കമ്മിറ്റി അംഗങ്ങളായ സാം  ഉമ്മൻ, സജി എബ്രഹാം തുടങ്ങിയവരെയും ആദരിച്ചു.
കഴിഞ്ഞ മാസം ഫോമായുടെ ചില നിയമങ്ങൾ സമയോചിതമായ പരിഷ്കരിച്ചിരുന്നു. ഫോമയെ  ഏറ്റവും ശക്തമായ സംഘടന ആക്കുവാൻ  ശക്തമായ ബൈലോ തയ്യാർ ചെയ്തത് ഇവരാണ്.  അവരാണ് വനിതാ അംഗങ്ങളെ മൂന്നിൽ നിന്നും ആറാക്കിയത്. യൂത്ത് കമ്മിറ്റി അംഗങ്ങളെയും  മൂന്നിൽ നിന്ന് ആറാക്കിയത്.  

കൾച്ചറൽ കമ്മിറ്റി അംഗങ്ങളായ അനു സ്കറിയ, ബിനു   ശ്രീധരൻ, സൈജൻ കണിയോടിക്കൽ, ജോൺസൺ  കണ്ണൂക്കാടൻ തുടങ്ങിയവരെയും ആദരിച്ചു. ഇവരാണ് ഫോമാ യൂത്ത് ഫെസ്റ്റിവൽ വിജയകരമായി നടപ്പാക്കിയത്. സംവിധായകൻ കെ.മധു ഇവരെ പൊന്നാടയണിയിച്ചു.

ഫോമയ്ക്കു നല്കിയ സേവനങ്ങൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ,  ഷിജോ  പൗലോസിനും (ഏഷ്യാനെറ്) ബിജു സക്കറിയയ്ക്കും (ഫ്ളവെർസ് യുഎസ്എ) പ്രത്യേക ആദരം നൽകി. 

രണ്ടു മാസമായി  ഈ   കൺവെൻഷൻ   മനോഹരമാക്കാൻ ബിജു സഖറിയയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രവർത്തിച്ചതെന്ന് അനിയൻ ജോർജ് ചൂണ്ടിക്കാട്ടി.

ഭാഷയടക്കം ഒട്ടേറെ പ്രശനം  കാൻകൂനിൽ  നേരിട്ടുവെന്ന് ബിജു സഖറിയാ പറഞ്ഞു.  ഇവിടെ ആദ്യം വന്നപ്പോൾ സിസ്റ്റമൊന്നും ഓപ്പറേറ്റ് ചെയ്യാൻ പറ്റിയില്ല.  എല്ലാം സ്പാനിഷിലാണ്. ഒരു സൈഡിൽ ഗൂഗിൾ ട്രാൻസ്‌ലേറ്റർ വച്ചാണ് സിസ്റ്റം ഓപറേറ് ചെയ്തത് . ഒത്തിരി സന്തോഷം ഇത്ര നല്ല മനോഹരമായ വേദി ഒരുക്കാൻ പറ്റിയത് . എന്നോടൊപ്പം വർക്ക് ചെയ്ത എക്സിക്യു്ട്ടീവ് പ്രൊഡ്യൂസർ ജോർജ് പോൾ , ക്യാമറ കൈകാര്യം ചെയ്ത സോണിയ ജോർജ് , അപർണ , വിമൽ, ജോർജ് ജോസഫ്, തുടങ്ങി 36 അംഗ ക്രൂവിന്റെ പ്രവർത്തന ഫലമാണിത്. 

കേരള കൺവൻഷൻ ചെയർമാൻ ജേക്കബ് തോമസിനെയും നാഷണൽ കമ്മിറ്റി അംഗമായ മധു നമ്പ്യാരെയും ആദരിച്ചു.

മൂന്ന് ഇന്ത്യ  പ്രസ് ക്ലബ് അംഗങ്ങൾക്ക് ഫോമാ മാധ്യമ അവാർഡ് 

മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി 

പ്രസിഡന്റ് അനിയൻ ജോർജ് വിതുമ്പി; അദൃശ്യ ശക്തി കൂടെ നിന്ന് തൊട്ടതെല്ലാം വിജയമാക്കി

ഐസിസ് പൗലോസ് മിസ് ഫോമാ; സിദ്ധാർത്ഥ് ശ്രീധർ മിസ്റ്റർ ഫോമാ

നാല്  ദേശീയഗാനങ്ങൾ പാടി ഉദ്‌ഘാടന സമ്മേളനം; ഫോമക്ക് നന്ദി അർപ്പിച്ചു മന്ത്രി റോഷി അഗസ്റ്റിൻ

ഈ സ്നേഹം അടുത്ത തലമുറയിലും കാണുമോ? ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐപിഎസ് 

നിങ്ങൾ മുണ്ടുടുക്കും, ഇഡ്ഡലിയും ദോശയും തിന്നും, ഞങ്ങളും അങ്ങനെ തന്നെ: നെപ്പോളിയൻ 

കാൻകുനിൽ വിസ്മയ വർണങ്ങളായി ഫോമാ ഘോഷയാത്ര; മെഗാ തിരുവാതിര മനം കവർന്നു

ഫോമ കണ്‍വന്‍ഷന്‍ (കൂടുതല്‍ ചിത്രങ്ങള്‍)

വനിതാ പ്രതിനിധി   സ്ഥാനത്തേക്ക്  മത്സരിച്ച  5 പേരും  വിജയിച്ചു

ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി

ഫോമാ ലോകം മുഴുവൻ വളരട്ടെ: ദലീമ ജോജോ; കൺ വൻഷനു ഉജ്വല തുടക്കം 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ഷാജി എഡ്വേർഡും  സിൽവിയയും മികച്ച ദമ്പതികൾ;  ഷൈനിയും അബൂബക്കറും റണ്ണർ അപ്പ് 

കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 

 

ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക