റിയാന ഡാനിഷ് ഫോമ റൈസിംഗ് സ്റ്റാര്‍

Published on 06 September, 2022
റിയാന ഡാനിഷ് ഫോമ റൈസിംഗ് സ്റ്റാര്‍

കാന്‍കൂന്‍: മത്സരിച്ച ഒമ്പത് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ജൂണിയര്‍ വിഭാഗത്തില്‍ കലാതിലകത്തിനു തുല്യമായ റൈസിംഗ് സ്റ്റാര്‍ ബഹുമതി റിയാന ഡാനിഷ് നേടിയത്. ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ഫോക് ഡാന്‍സ്, ലളിതഗാനം- മലയാളം, ലളിതഗാനം - ഇംഗ്ലീഷ്, ഇന്ത്യന്‍ ക്ലാസിക്കല്‍, ക്രിയേറ്റീവ് പെര്‍ഫോമന്‍സ്, പ്രസംഗം - ഇംഗ്ലീഷ്, പ്രസംഗം - മലയാളം എന്നിങ്ങനെയാണ് റിയാന മത്സരിച്ച ഇനങ്ങള്‍.

ഫോമയുടെ ചിക്കാഗോ കണ്‍വന്‍ഷനിലും ഇപ്പോള്‍ 11  വയസുള്ള ഈ  ബഹുമുഖ പ്രതിഭ കലാതിലകപ്പട്ടം അണിഞ്ഞിരുന്നു.

മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ്  കൺ വൻഷന്റെ രണ്ടാം ദിനത്തില്‍ ഗായകന്‍ എം.ജി ശ്രീകുമാറില്‍ നിന്ന് ഏറ്റുവാങ്ങി .

മലയാളി മന്നന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം അയര്‍ക്കുന്നം സ്വദേശി ഡാനിഷ് തോമസിന്റെ പുത്രിയാണ്. കാലിഫോര്‍ണിയയില്‍ ആമസോണില്‍ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും കലാരംഗത്ത് ഡാനിഷ് സജീവമാണ്. മൈക്രോസോഫ്റ്റില്‍ ഐ.ടി വിദഗ്ധ ഷെറിന്‍ ആണ് ഭാര്യ.  

ഒരു പെട്ടി നിറയെ സമ്മാനങ്ങളുമായി റിയാന മടങ്ങുന്നു എന്നതായിരുന്നു കഴിഞ്ഞ തവണ റിയാനയുടെ വിജയത്തെ ഇ-മലയാളി വിശേഷിപ്പിച്ചത്. ഇത്തവണ കുറച്ചുകൂടി വലിയ പെട്ടി വേണ്ടിവന്നു ട്രോഫികള്‍ കൊണ്ടുപോകാന്‍. കൂടെ പിതാവിന്റെ വക ഒന്നുകൂടി. 

ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

കാലിഫോർണിയയിലെ ബേ ഏരിയയിൽ ജനിച്ചു വളർന്ന റിയാന.  4 വയസ്സ് മുതൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതവും  നൃത്തവും അഭ്യസിക്കുന്നു. വിവിധ   ടാലന്റ് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 6 വർഷമായി തുടർച്ചയായി MANCA STAR ആണ്. 

യു‌എസ്‌എയിലുടനീളമുള്ള  പരിപാടികൾക്കായി ഒന്നിലധികം സംഗീത പ്രകടനങ്ങൾ നടത്തി.  അടുത്തിടെ റിയാനാ ആലപിച്ച   ഗാനങ്ങളിലൊന്ന് ജനപ്രിയമാവുകയും ഒന്നിലധികം മലയാളം സിനിമാതാരങ്ങൾ അവരുടെ ഫേസ്ബുക്ക് പേജിൽ അത് ഷെയർ ചെയ്യുകയുമുണ്ടായി. സ്‌കൂൾ ഓഫ് ഇന്ത്യൻ ഡാൻസ്, സാൻ ഹൊസെയിൽ നിന്ന് ഭരതനാട്യവും  സണ്ണിവെയ്‌ലിലെ ശ്രുതിലയം സ്‌കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് കർണാടക സംഗീതവും പഠിക്കുന്നു.

More news at https://emalayalee.com/fomaa

റിയാന ഡാനിഷ് ഫോമ റൈസിംഗ് സ്റ്റാര്‍റിയാന ഡാനിഷ് ഫോമ റൈസിംഗ് സ്റ്റാര്‍റിയാന ഡാനിഷ് ഫോമ റൈസിംഗ് സ്റ്റാര്‍റിയാന ഡാനിഷ് ഫോമ റൈസിംഗ് സ്റ്റാര്‍റിയാന ഡാനിഷ് ഫോമ റൈസിംഗ് സ്റ്റാര്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക