ഡബ്ലിനില്‍ 'സണ്ണി സ്മൃത'' സംഗീത സാന്ദ്രമായി

Published on 06 September, 2022
 ഡബ്ലിനില്‍ 'സണ്ണി സ്മൃത'' സംഗീത സാന്ദ്രമായി

 

ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് ഏറെ വ്യക്തി മുദ്ര പതിപ്പിച്ച സണ്ണി ഇളംകുളത്തിന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സും, സണ്ണി ഇളംകുളത്ത് ഫൗണ്ടേഷനും സംയുക്തമായി പാമേഴ്‌സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ നടത്തിയ ' സണ്ണി സ്മൃതിയില്‍ സംഗീത സന്ധ്യ' അവിസ്മരണീയമായി.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രേസ് മരിയ ബെന്നി പ്രാര്‍ഥനാഗാനം ആലപിച്ചു. കേരള ഹൗസ് കോ ഓര്‍ഡിനേറ്റര്‍ റോയി കുഞ്ചലക്കാട്ട്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റോയി പേരയില്‍, വുമണ്‍സ് ഫോറം ഗ്‌ളോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജീജ ജോയി, വൈസ് ചെയര്‍മാന്‍ ജോര്‍ജ് പുറപ്പന്താനം എന്നിവര്‍ പ്രസംഗിച്ചു.സണ്ണി ഇളംകുളത്തിനെ അനുസ്മരിച്ച് എഴുതിയ കവിത രാജു കുന്നക്കാട്ട് ആലപിച്ചു.

 

യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു കട്ടിക്കാട്ട് സ്വാഗതവും, മുന്‍ ട്രഷറര്‍ തോമസ് മാത്യു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന സംഗീത സന്ധ്യയില്‍ പ്രശസ്ത ഗായകരായ അപര്‍ണ്ണ സൂരജ്, ശ്യാം ഇസാദ്,ഗ്രേസ് മരിയ ബെന്നി, കരോളിന്‍ എബ്രഹാം,ലിയ റോജില്‍, അജിത് കേശവന്‍, ജിജോ പീടികമല, ഷൈബു ജോസഫ്, ബെന്നി ജോസഫ്, രാധിക ബാലചന്ദ്രന്‍,ഷിമ്മി ജിമ്മി, ഗ്‌ളെന്‍ ജിജോ, എലൈന്‍ ജിമ്മി എന്നിവര്‍ ഗാനങ്ങളാലപിച്ചു. സ്വര രാമന്‍ നന്പൂതിരി, ആഷ്‌ലിന്‍ ബിജു എന്നിവര്‍ വയലിനില്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.

പരിപാടികള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രഷറര്‍ മാത്യു കുര്യാക്കോസ്, മെഡിക്കല്‍ ഫോറം സെക്രട്ടറി രാജന്‍ പൈനാടത്ത്, ആര്‍ട്‌സ് സെക്രട്ടറി ജിജോ പീടികമല,ലൂക്കന്‍ ക്‌ളബ് വൈസ് പ്രസിഡന്റ് സെബാസ്‌ററ്യന്‍ കുന്നുംപുറം, ജോസഫ് കളപ്പുരക്കല്‍,സിറില്‍ തെങ്ങുംപള്ളില്‍,റെജി കുര്യന്‍,തോമസ് കളത്തിപ്പറന്പില്‍, സീജോ കാച്ചപ്പള്ളി, ബിനോയി ജോസഫ്,മാത്യൂസ് ചേലക്കല്‍, ജയന്‍ തോമസ്, ജോണ്‍സണ്‍ ചക്കാലക്കല്‍, ഉദയ് നൂറനാട്,ഡൊമിനിക് സാവിയോ, പ്രിന്‍സ് അങ്കമാലി,ബിജു മാടവന, സാബു കുഞ്ഞച്ചന്‍,ഷാജി ആര്യമണ്ണില്‍, ഷോജി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.സണ്ണി ഇളംകുളത്തിന്റെ കുടുംബാംഗങ്ങളും അനുസ്മരണത്തില്‍ പങ്കെടുത്തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

2017 ല്‍ കോട്ടയം നവജീവന്‍ ട്രസ്‌ററ് ചെയര്‍മാന്‍ പി യു തോമസ്, തോമസ് ചാഴികാടന്‍ എംപി എന്നിവരാണ് സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തത്.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക