ബി കെഎസ് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിംഫെസ്റ്റിവല്‍: ലോഗോ പ്രകാശനം ചെയ്തു

Published on 07 September, 2022
 ബി കെഎസ് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിംഫെസ്റ്റിവല്‍: ലോഗോ പ്രകാശനം ചെയ്തു

 

മനാമ: ബഹ്‌റിന്‍ കേരളീയ സമാജം ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബികെഎസ് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിംഫെസ്റ്റിവല്‍ 2022 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം സെപ്റ്റംബര്‍ രണ്ട് കേരളീയ സമാജത്തില്‍ വിശിഷ്ട വക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കരയ്ക്കലും ചേര്‍ന്ന് നിര്‍വഹിച്ചു.

മൈക്രോ ഫിലിം (5 മിനിറ്റ് ദൈര്‍ഘ്യം വരെ) ഷോര്‍ട്ട് ഫിലിം( 30 മിനിറ്റ് ദൈര്‍ഘ്യം വരെ ) എന്നീ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്ന ഹൃസ്വ ചിത്രങ്ങളില്‍ വിദഗ്ദ്ധ ജൂറി തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് പുരസ്‌കാരവും പ്രശസ്തി പത്രവും നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ദിലീഷ് കുമാര്‍ 39720030 (ബി കെ എസ് മെന്പര്‍ഷിപ്പ് സെക്രട്ടറി, ഫിലിം ക്ലബ് ഇന്‍ചാര്‍ജ് ), അരുണ്‍ ആര്‍ പിള്ള 34020650 (ബി കെ എസ് ഫിലിം ക്ലബ് കണ്‍വീനര്‍ ).

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക