കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published on 12 September, 2022
 കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

 

റിയാദ്: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി വീണ് മരണമടഞ്ഞ കണ്ണൂര്‍ കാപ്പാട് സ്വദേശി സജീവന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 32 വര്‍ഷമായി മജ്മയില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.


കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും മജ്മ കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് റിയാദിലുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസിസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കുമായി സജീവന്റെ സഹോദരനും മകനും കേളി കലാസാംസ്‌കാരിക വേദിജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരെ ബന്ധപ്പെടുകയും തുടര്‍ നടപടികള്‍ക്കായി കേളിയുടെ സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നു. തുടര്‍ന്ന് എംബസിിയിലെയും മറ്റും അനുബന്ധ രേഖകള്‍ ശരിയാക്കി സൗദി എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. സജീവന്റെ മരുമകന്‍ ശരത് ബോഡിയെ അനുഗമിച്ചു. പാറിക്കല്‍ ഉത്തമന്‍ - ശാന്ത ദന്പതികളുടെ മകനാണ്. ഭാര്യ സീമ, മക്കള്‍ ജീഷ്മ, ജിഷ്ണു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക