Image

ഒറിഗണ്‍ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്- റിപ്പബ്ലിക്കന്‍ അട്ടിമറി വിജയം നേടുമെന്ന് 

പി പി ചെറിയാന്‍ Published on 08 October, 2022
ഒറിഗണ്‍ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്- റിപ്പബ്ലിക്കന്‍ അട്ടിമറി വിജയം നേടുമെന്ന് 

ഒറിഗണ്‍ : 1987 മുതല്‍ തുടര്‍ച്ചയായി ഒറിഗണ്‍ ഗവര്‍ണ്ണര്‍ സ്ഥാനം വഹിച്ചിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇത്തവണ സ്ഥാനം നിലനിര്‍ത്താനാവില്ലെന്ന് സര്‍വ്വെ. മാത്രമല്ല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അട്ടിമറി വിജയം നേടുമെന്നും സര്‍വേകള്‍ ചൂണ്ടികാണിക്കുന്നു.
ഇത്തവണ കടുത്ത മത്സരം കാഴ്ചവെക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ
 ക്രിസ്റ്റിന്‍  ഡ്രേസണ്‍. ഗവര്‍ണ്ണര്‍ സ്ഥാനം നിലനിര്‍ത്തുന്നതിന് നിലവിലുള്ള ഗവര്‍ണ്ണര്‍ കേറ്റി ബ്രോണിനെ തന്നെയാണ് ഡമോക്രാറ്റിക് പാര്‍ട്ടി കളത്തിലിറക്കിയിരിക്കുന്നത്.

പ്രധാന രണ്ടു പാര്‍ട്ടികളും തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ അപ്രധാനമല്ലാത്ത ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടി (ബെറ്റ്‌സ് ജോണ്‍സണ്‍) രംഗത്തുള്ളത് ഇരുവരുടേയും ചങ്കിടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


സംസ്ഥാന സഭയുടെ മുന്‍ ന്യൂനപക്ഷ നേതാവായിരുന്നു ക്രിസ്റ്റീന്‍ ഒറിഗണന്‍ ഇന്നഭിമുഖീകരിക്കുന്ന ഭവനരഹിതരുടെ പ്രശ്‌നവും, വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ ഗവര്‍ണ്ണര്‍ പരാജയപ്പെട്ടതും തിരഞ്ഞെടുപ്പു വിഷയമാക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള ഗവര്‍ണ്ണര്‍ പാടുപെടുകയാണ്. സംസ്ഥാനത്തെ  64 ശതമാനം സര്‍വ്വെയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍ നീതിന്യായ വ്യവസ്ഥയെ പഴിചാരുകയാണ്. ദശാബ്ദങ്ങളായ ഭരണം കയ്യാളുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഭരണം തെറ്റായ ദിശയിലാണെന്ന് മൂന്നില്‍ രണ്ടുഭാഗം ജനങ്ങളും കരുതുന്നു. ഇതുകൊണ്ടുതന്നെയാണ് വോട്ടര്‍മാര്‍ ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മാറ്റങ്ങള്‍ക്കുവേണ്ടി ജയിപ്പിക്കാന്‍ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നതും.

English Summary: Federal agents see chargeable tax, gun-purchase case against Hunter Biden

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക