Image

ഫൊക്കാനാ ചരിത്രത്തിലെ ഏറ്റവും നല്ല കൺവെൻഷൻ നടത്തിയ ജോർജി വർഗീസ് ടീമിനെ  ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് അഭിനന്ദിച്ചു  

വർഗീസ്‌ ജേക്കബ്, കൈരളി പ്രസിഡന്റ്  Published on 09 October, 2022
ഫൊക്കാനാ ചരിത്രത്തിലെ ഏറ്റവും നല്ല കൺവെൻഷൻ നടത്തിയ ജോർജി വർഗീസ് ടീമിനെ  ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് അഭിനന്ദിച്ചു  

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കുട്ടായ്മയായ  ഫൊക്കാനയുടെ പ്രവർത്തനം  ചരിത്രമാക്കുകയിരുന്നു  2020- 2022 കമ്മിറ്റി. ഇ കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുകയും ധാരാളം പ്രതിസന്ധികൾ ഉണ്ടായിട്ടും ഫൊക്കാനയുയുടെ പ്രവർത്തനം  ജനങ്ങളിലേക്ക്  എത്തിക്കുവാനും  ജനോപകാരപ്രദമായ പല കാര്യങ്ങൾ ചെയ്തും, രണ്ട്  വർഷക്കാലം തങ്ക ലിപികളിൽ എഴുതി ചേർത്തിട്ടുള്ള പ്രവത്തനം കാഴ്ചവെച്ച ജോർജി വർഗീസിനെ മാതൃ സംഘടനായ കൈരളി  ആർട്സ് ക്ലബ്  ഫ്ലോറിഡ അനുമോദിച്ചു. 

സമ്മേളനത്തിൽ ഫൊക്കാന  പ്രസിഡന്റ്  ഡോ .ബാബു സ്റ്റീഫൻ, മുൻ വിമെൻസ് ഫോറം ചെയർപേഴ്സണും ഇപ്പോഴത്തെ സെക്രെട്ടറിയുമായ ഡോ കലാ ഷാഹി, മുൻ ട്രഷററും  ഇപ്പോഴത്തെ ട്രസ്‌ടീബോർഡു വൈസ് ചെയർമാനുമായ സണ്ണി മറ്റമന, ഇലക്ഷൻ  കമ്മീഷണർ ആയി സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ച ഫൊക്കാന മുൻ സെക്രട്ടറി കൂടിയായ ഡോ മാമ്മൻ സി ജേക്കബ് എന്നിവരെയും പൊന്നാട അണിയിച്ചു ആദരിച്ചു . 


ഒർലാണ്ടോ ഡബിൾ ട്രീ ഹോട്ടലിൽ വച്ച്  നടത്തിയ ഫൊക്കാനയുടെ ചരിത്ര  കൺവെൻഷൻ  ജനബാഹുല്യം കൊണ്ടും, കലാപരിപാടികളുടെ മേന്മകൊണ്ടും , ചിട്ടയായ നടത്തിപ്പ് കൊണ്ടും ഏറ്റവും മികച്ച  കൺവെൻഷൻ ആക്കിത്തീർത്ത ജോർജി വർഗീസ് ടീമിനെ ഏവരും  അഭിനന്ദനം  അറിയിച്ചു. നല്ലവണ്ണം ബഡ്ജറ്റ് ചെയ്തും ചിട്ടയായുമാണ് കൺവെൻഷൻ നടത്തിയത്. കൈരളി  ആർട്സ് ക്ലബ്  ജോർജി വർഗീസിന്റെ മാതൃ സംഘടന ആണ്. 
ഈ കൺവെൻഷൻ, ഫൊക്കാന ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല കൺവെൻഷനുകളിൽ  ഒന്നായി മാറിയതായി കൈരളി ആർട്സ് ക്ലബ പ്രസിഡന്റ് വർഗീസ് ജേക്കബ്   പ്രസ്താവിച്ചു.   ഡോ. മാമ്മൻ സി ജേക്കബും സൗത്ത് ഫ്ലോറിഡയിലെ  കൈരളി ആർട്സ് ക്ലബ്ബിനെ ആണ്  പ്രതിനിധികരിക്കുന്നത്. കൈരളി സെക്രട്ടറി ഡോ മഞ്ജു സാമുവേൽ വുമൺസ് ഫോറത്തിന്റെ പ്രവർത്തങ്ങൾക്ക് നിർണായ പങ്കു വഹിച്ചു. 
ടാമ്പാ മാറ്റ് പ്രസിഡന്റ് അരുൺ ചാക്കോ, ഓർലാണ്ടോ കൺവെൻഷന് നിർണായക പങ്കു വഹിച്ച മുൻ ട്രഷറർ സണ്ണി മാറ്റമന, പുതിയ ആർ വി പി സുരേഷ് നായർ, മുൻ ആർ വി പി ജോൺ കല്ലോലിക്കൽ എന്നിവർ സമ്മേളനത്തിൽ അതിഥികളായിരുന്നു.  


ഒർലാണ്ടോയിലെ ഓർമ, ഒരുമ എന്നീ സംഘടനകളും ടാമ്പയിലെ മാറ്റ്, റ്റിഎംഏ, എം എ സി എഫ്, ഡേറ്റോണ ബീച്ചിലെ മാഡ് എന്നീ സംഘടനകളും നിസ്സീമമായി സഹകരിച്ചു. കൺവെൻഷന്റെ ക്രമീകരണത്തിനായി മിയാമിയിൽ നിന്നും ഒർലാണ്ടോയിലേക്കും ടാമ്പയിലേക്കും യാത്ര ചെയ്യുന്നത് സ്തിരമായ സംഭവമായിരുന്നു എന്നു ജോർജി വർഗീസ് പറഞ്ഞു.
കോവിഡ്  കലാമായിരുന്നിട്ടു പോലും അമേരിക്കയിൽ ഉടനീളം 50 ൽ  അധികം യാത്രകൾ നടത്തി ഫൊക്കാന പ്രവർത്തകരുമായി നിരന്തരം സവാദിച്ചും കുറ്റമറ്റ ഒരു പ്രവർത്തനം നടത്താൻ സാധിച്ചത് ജോർജി വർഗീസ് ടീമിന്റെ വിജയമാണ്.   ജനറൽ സെക്രട്ടറി സജിമോൻ ആന്റണി ശക്തമായ   പ്രവർത്തനം കാഴ്ച വച്ചു. ഫൊക്കാനയുടെ കേരള കൺവെൻഷൻ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി  ഡോ . ഗോപിനാഥ് മുതുകാട്  നടത്തുന്ന തിരുവനന്തപുരത്തുള്ള  മാജിക് പ്ലാനെറ്റിൽ  വെച്ച് നടത്തിയത് ഒരു വേറിട്ട അനുഭവമായി. 
ഇപ്പോഴത്തെ സെക്രെട്ടരിയായ ഡോ. കലാ ഷാഹിയൂടെ നേതൃത്വത്തിൽ നടത്തിയ വിമെൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ  അവിടെയുടെ കുട്ടികളുടെ മാതാപിതാക്കൾക്ക് വേണ്ടി തൊഴിൽ  അവസരങ്ങൾ സൃഷ്‌ടിക്കുവാൻ സാമ്പത്തിക സഹായം നൽകുവാൻ  കഴിഞ്ഞു. കേരളത്തിലെ കോവിഡ് റിലീഫിനു മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു കൊടുത്തു. രാജഗിരി മെഡിക്കൽ കോളേജിനോട് ചേർന്നുള്ള മെഡിക്കൽ  കാർഡ് സംവിധാനം അമേരിക്കയിലെ ഏതെങ്കിലും ഒരു മലയാളി  സംഘടനയുടെ വേറിട്ട പരീക്ഷണമായിരുന്നു. നൂറു  കണക്കിനാളുകൾ ഇതിൽ കൂടി നേട്ടം കൈവരിച്ചു. അങ്ങനെ നിരവധി ചാരിറ്റി  പ്രവർത്തങ്ങൾ ഈ  വർഷക്കാലം  ചെയ്യാൻ കഴിഞ്ഞതിൽ  ചാരിതാർഥ്യം ഉണ്ടെന്നു ജോർജി വർഗീസ് അഭിപ്രായപ്പെട്ടു    ഏറ്റവും കൂടുതൽ അംഗസംഘടനകൾ ഫൊക്കാനയോടു ചേർന്ന് നിന്ന് പ്രവർത്തിച്ചു. അങ്ങനെ  രണ്ടു വർഷകാലത്തെ  പ്രവത്തനങ്ങൾ എണ്ണി  എണ്ണിപറഞ്ഞു വിവരിച്ചു, തന്നോട് ചേർന്ന് നിന്ന ഏല്ലാ പ്രവർത്തകർക്കും നിസ്സീമമായ നന്ദി ജോർജി വർഗീസ് അറിയിച്ചു. 

വർഗീസ്‌ ജേക്കബ്, കൈരളി പ്രസിഡന്റ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക