Image

സജീവമായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി

ഫ്രാൻസിസ് തടത്തിൽ  Published on 11 October, 2022
സജീവമായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി

അധികാര കൈമാറ്റം നടപ്പിൽ വന്നതോടെ  ഫൊക്കാനയുടെ പുതിയ ഭരണസമിതി കർമ്മവേദിയിൽ സജീവമായി. പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ബാഹൃത്തായ പദ്ധതികൾ ആണ് ഭരണ സമിതി ആസൂത്രണം ചെയ്‍തിരിക്കുന്നത്. ഫൊക്കാനയുടെ. ചരിത്രത്തിലെ തന്നെ ആദ്യത്തെ വനിതാ ജനറൽ സെക്രട്ടറിയായ ഡോ.കല ഷഹിയും ട്രഷറർ ബിജു ജോൺ കൊട്ടാരക്കരയും പ്രസിഡണ്ട് ഡോ.ബാബു സ്റ്റീഫനോപ്പം വരും ദിവസങ്ങളിൽ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടപ്പിൽ വരുത്താനിരിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ്.

ഒറ്റക്കല്ല, കൂട്ടായ പരിശ്രമങ്ങളിലൂടെ ലക്‌ഷ്യം കൈവരിക്കുക എന്ന ആശയമാണ് ഡോ. ബാബു സ്റ്റീഫൻ മുന്നോട്ടു വയ്ക്കുന്നത്. എല്ലാ ഭാരവാഹികൾക്കും കൂട്ടായി (ടീം വർക്ക്) പ്രവർത്തിക്കാനുള്ള വേദിയൊരുക്കുന്നതിനൊപ്പം പല പദ്ധതികളിലും വിവിധ റോളുകളിൽ നേതൃത്വം വഹിക്കാനുള്ള അവസരവും എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും നൽകുന്നുണ്ട്.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്, വൈസ് പ്രസിഡണ്ട് ചാക്കോ കുര്യൻ, അസോസിയേറ്റ് സെക്രെട്ടറി ജോയി ചാക്കപ്പൻ, അസോസിയേറ്റ് ട്രഷറർ ഡോ. മാത്യു വർഗീസ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോർജ് പണിക്കർ, അഡിഷണൽ അസോസിറ്റ് ട്രഷറർ സോണി അമ്പൂക്കൻ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. ബ്രിജിത്ത് ജോർജ് തുടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളും ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, മറ്റു ബോർഡ് അംഗങ്ങൾ എല്ലാവരും തന്നെ വിവിധ പദ്ധതികൾ കോർഡിനേറ്റു ചെയ്തു വരികയാണ്.

ഫൊക്കാനയുടെ മുൻ നിരയിൽ നിന്നുകൊണ്ട് നയിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഇവരാണ്:

# fokana exicutive commmittie

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക