Image

സ്ലൈഗോ ദീപാവലി ഒക്ടോബര്‍ 29ന്; പ്രോമോ വീഡിയോ പുറത്തിറങ്ങി

Published on 27 October, 2022
 സ്ലൈഗോ ദീപാവലി ഒക്ടോബര്‍ 29ന്; പ്രോമോ വീഡിയോ പുറത്തിറങ്ങി

സ്ലൈഗോ: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ദീപാവലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 29ന് ബാലിമോട്ടിലുള്ള ലോഫ്റ്റ്‌സ് ഹാളില്‍ വച്ചു നടത്തപ്പെടും. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് ഒന്‍പതു വരെയാണ് പരിപാടികള്‍. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാവുന്നതാണ് .(Loftus Hall ,Ballymote ,Co.Sligo ).

ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ 27നു വൈകിട്ട് 6 മുതല്‍ 9 വരെ സ്ലൈഗോ ടെന്നീസ് ക്ലബില്‍ 'മെഹന്തി ഈവും ' (മൈലാഞ്ചി ) ഒരുക്കിയിട്ടുണ്ട് .


ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടാന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള പ്രോമോ വിഡിയോകള്‍ അസോസിയേഷന്‍ പുറത്തിറക്കി . വിനിഷാ പിള്ള, നൈനാന്‍ തോമസ് എന്നിവരുടെ രചനയില്‍ ജിന്‍സ് വര്‍ഗീസാണ് ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. റോയല്‍ കാറ്ററേഴ്‌സിന്റെ വിഭവസമൃദ്ധമായ ദീപാവലിയുടെ തനതു രുചിക്കൂട്ടും ഇതോടൊപ്പമുണ്ട്.
രമ്യാ ജെയിംസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക