Read as magazine: https://profiles.emalayalee.com/us-profiles/thomas-koovallur/#page=1
READ AS PDF: https://emalayalee.b-cdn.net/getPDFNews.php?pdf=276234_Thomas%20Koovallur.pdf
REad More profile: https://emalayalee.com/US-PROFILES
അനീതിക്കെതിരെ പോരാടുക എന്നത് ചിലർക്ക് ജീവിതവ്രതമായിരിക്കും. കളത്തിലിറങ്ങുമ്പോൾ ഒറ്റയ്ക്കാണോ എന്ന ഭീതി അക്കൂട്ടരെ തളർത്തില്ല. അവരിലെ ന്യായം തിരിച്ചറിഞ്ഞ് ലോകത്തിന്റെ ഏതുകോണിലായാലും ആളുകൾ അണിനിരക്കുകയും,ആ ഒറ്റയാൾ പോരാട്ടം ഒരു ജനകീയ പ്രസ്ഥാനമായി വളരുകയും ചെയ്യും. ഇറങ്ങിത്തിരിക്കുന്ന ദൗത്യങ്ങൾ പൂർത്തീകരിക്കാൻ ഏതറ്റം വരെ പോകാനും മടികാണിക്കാത്ത തോമസ് കൂവള്ളൂരിന് അമേരിക്കൻ മലയാളികൾക്കിടയിൽ ഒരു ആമുഖത്തിന്റെ ആവശ്യമില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ അദ്ദേഹം ഏവർക്കും സുപരിചിതനാണ്. സ്വതസിദ്ധമായ കഴിവുകൾക്കൊപ്പം യവ്വനകാലത്ത് നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച് സ്വായത്തമാക്കിയ കൂവള്ളൂരിനുള്ളിലെ പോരാട്ടവീര്യവും, തെല്ലും കോട്ടം തട്ടാതെ ഈ എഴുപത്തിമൂന്നുകാരനിൽ കാണാം. യോഗാചാര്യൻ എന്ന നിലയിലും സാമൂഹിക പ്രവർത്തകനായും കയ്യൊപ്പ് ചാർത്തിയിട്ടുള്ള തോമസ് കൂവള്ളൂർ, ജീവിതമാകുന്ന ഉലയിൽ ഊതിക്കാച്ചിയെടുത്ത അനുഭവത്തിന്റെ പുസ്തകത്താളുകൾ ഇ-മലയാളി വായനക്കാർക്കുമുന്നിൽ തുറക്കുന്നു....
ആദ്യകാലം മുതൽ ഒരു റിബൽ ആയിരുന്നല്ലോ? താങ്കളെ അത്തരത്തിൽ വാർത്തെടുത്തതിൽ ജീവിതസാഹചര്യങ്ങൾക്കുള്ള പങ്ക്?
read more pdf:
https://emalayalee.b-cdn.net/getPDFNews.php?pdf=276234_Thomas%20Koovallur.pdf