Image

വിദ്യാര്‍ഥികള്‍ക്കുള്ള Curiosity '22 രജിസ്‌ട്രേഷന്‍ നവംബര്‍ 5 വരെ

Published on 02 November, 2022
 വിദ്യാര്‍ഥികള്‍ക്കുള്ള Curiosity '22 രജിസ്‌ട്രേഷന്‍ നവംബര്‍ 5 വരെ

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വിദ്യാര്‍ഥികള്‍ക്കായി പെഡല്‍സ് അയര്‍ലന്‍ഡ് സംഘടിപ്പിക്കുന്ന Curiosity '22 രജിസ്‌ട്രേഷന്‍ നവംബര്‍ 5ന് അവസാനിക്കും. നവംബര്‍ 8 മുതല്‍ 13 വരെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അയര്‍ലന്‍ഡിലെ വിവിധ കൗണ്ടികളില്‍ നിന്ന് നിരവധി കുട്ടികള്‍ പങ്കെടുക്കും. സമാപന ദിവസം നവംബര്‍ 13 ന് പ്രശസ്ത ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തനുമായ എം.എന്‍. കാരശേരി കുട്ടികളോടൊപ്പം പങ്കെടുത്ത് മത്സരങ്ങള്‍ വീക്ഷിക്കും. തുടര്‍ന്ന് വൈകിട്ട് 6ന് Palmerstown (D20K248) ല്‍ സെന്റ് ലോറന്‍സ് ബോയ്‌സ് നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യൂമെന്നും സംഘാടകര്‍ അറിയിച്ചു.

മാനവികത, സാമൂഹിക- പരിസ്ഥിതിക മേഖലകളില്‍ ശാസ്ത്രീയ മനോവൃത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചു തുടങ്ങുന്ന പെഡല്‍സ് അയര്‍ലന്‍ഡ് സംഘടിപ്പിക്കുന്ന Curiosity '22 വിദ്യാര്‍ഥികള്‍ക്കായി വിവിധ വിഷയങ്ങളില്‍ മത്സരങ്ങളുടെ ആദ്യഘട്ടത്തിനുള്ള അപേക്ഷ നിശ്ചിത ദിവസത്തിനകം താഴെ കാണുന്ന ഇ-മെയില്‍ അഡ്രസില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനുള്ള അവസാന തീയതി 30 ഒക്ടോബര്‍ 2022. രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും.

പ്രൈമറി സ്‌കൂള്‍ & സെക്കന്‍ഡറി സ്‌കൂള്‍ എന്നീ തലങ്ങളില്‍ പോസ്റ്റര്‍ മേക്കിംഗ്, (Poster Making)ആര്‍ട്ടിക്കിള്‍ , പ്രസംഗം എന്നീ മേഖലകളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആര്‍ട്ടിക്കിളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ നവംബര്‍ 8 നു മുന്‍പ് പൂര്‍ത്തിയായ ആര്‍ട്ടിക്കിള്‍ സബ്മിറ്റ് ചെയ്യണം.


വിഷയങ്ങളും തീയതികളും ചുവടെ കൊടുത്തിരിക്കുന്നു.

Primary School level.
Poster Making: Birds in Ireland. (A3 size Page, Draw or collage, Submit in person on 13/11/22.)

Article competition: 'Seasons' (600-900 words)
(Submit the completed article with reference by 8th of November)

Elocution competition: 'Pros and Cons of electronic gadgets uses.' (5 mins)
On stage 13/11/22

Secondary School competitions.

Poster making: 'Anthropogenic Climate change'.
( A3 size Page, Draw or collage, Submit in person on 13/11/22.)

Article: 'Democracy Today'. (1800-2600 words)
(Submit the completed article with reference by 8th of Nov.)

Elocution competition: War and Peace / Global Peace. (7 mins)
On stage 13/11/22


സ്ഥലം : (D20K248) St. Lorcan's Boys National School , Palmerstown
സമയം : കുട്ടികളുടെ മത്സരങ്ങള്‍ ഞായര്‍ 13 നവംബര്‍ 2 മുതല്‍
പൊതുസമ്മേളനം : ഞായര്‍ 13 നവംബര്‍ വൈകിട്ട് 6 മുതല്‍

For more registration & information contact.
Binu Daniel- 0894052681
Belbi Mol -089 499 0951
pedalsireland@gmail.com

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക