Image

അപേക്ഷകരുടെ എണ്ണം കൂടുന്നു; ലണ്ടനില്‍ പുതിയ ഇന്ത്യന്‍ വിസ സെന്റര്‍ തുറന്നു

Published on 03 November, 2022
 അപേക്ഷകരുടെ എണ്ണം കൂടുന്നു; ലണ്ടനില്‍ പുതിയ ഇന്ത്യന്‍ വിസ സെന്റര്‍ തുറന്നു

 

ലണ്ടന്‍: ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിസ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ലണ്ടനില്‍ പുതിയ ഇന്ത്യന്‍ വിസ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രിട്ടനില്‍ നിന്ന് ഇന്ത്യന്‍ വിസ അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ചാണ് പുതിയ സെന്റര്‍ ആരംഭിച്ചത്.

ലണ്ടന്‍ സെന്ററില്‍ മേരിലെബോണിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്റര്‍ ബുധനാഴ്ച ബ്രിട്ടനിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം ദുരൈസ്വാമി ഉദ്ഘാടനം ചെയ്തു. വിഎഫ്എസ് ഗ്ലോബല്‍ ആണ് വിസ കേന്ദ്രം നടത്തുക. ഇതോടെ ഇന്ത്യന്‍ വിസക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കമുള്ള നടപടികള്‍ക്ക് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.


അപേക്ഷകരുടെ വീട്ടുപടിക്കലെത്തി വിസ ലഭ്യമാക്കുന്ന സൗകര്യവും ഇനി മുതല്‍ ലഭ്യമാവും. ട്രാവല്‍ ഏജന്‍സികള്‍ വഴിയുള്ള വിനോദ സഞ്ചാര സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു മാസം അനുവദിക്കുന്ന വിസ 40,000 ആയി ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദുരൈസ്വാമി വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക