Image

യുക്മ ദേശീയ കലാമേള 2022 : സംഘാടകസമിതി രൂപീകരിച്ചു

Published on 03 November, 2022
 യുക്മ ദേശീയ കലാമേള 2022 : സംഘാടകസമിതി രൂപീകരിച്ചു

 


ലണ്ടന്‍: പതിമൂന്നാമത് യുക്മ ദേശീയ കലാമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. കോവിഡ് ഭീതി പരത്തിയ നാളുകളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വിര്‍ച്വല്‍ കലാമേളകളില്‍ നിന്നും വിത്യസ്തമായി വേദികളിലേക്ക് കലാമേള തിരികെയെത്തുന്നതിന്റെ ആവേശത്തില്‍ കൂടിയാവും ചെല്‍റ്റന്‍ഹാമിലെ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വര്‍ഷത്തെ കലാമേള മറ്റേതൊരു വര്‍ഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയാറെടുപ്പിലാണ് യുക്മ.

യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം സ്ഥലത്ത്, കുതിരപ്പന്തയ മത്സരങ്ങള്‍ക്ക് പ്രശസ്തിയാര്‍ജിച്ചതുമായ ചെല്‍റ്റന്‍ഹാമിലാണ് ഈ വര്‍ഷത്തെ ദേശീയ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്. ഗ്ലോസ്റ്റര്‍ ഷെയറിലെ ചെല്‍റ്റന്‍ഹാമിലെ ക്ലീവ് സ്‌കൂളില്‍ നടക്കുന്ന മേളയുടെ വിജയത്തിനായി ദേശീയ റീജിയണല്‍ ഭാരവാഹികളും അസോസിയേഷന്‍ പ്രവര്‍ത്തകരും യുക്മ സ്‌നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ദേശീയ മേളയുടെ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.

 

13 മത് യുക്മ ദേശീയ കലാമേള 2022 ഓര്‍ഗനൈസിംഗ് കമ്മിറ്റി:-

ചെയര്‍മാന്‍ - ഡോ. ബിജു പെരിങ്ങത്തറ
ചീഫ് കോര്‍ഡിനേറ്റര്‍ - കുര്യന്‍ ജോര്‍ജ്ജ്
ജനറല്‍ കണ്‍വീനര്‍ - ജയകുമാര്‍ നായര്‍
ഇവന്റ് ഓര്‍ഗനൈസര്‍ - അഡ്വ. എബി സെബാസ്റ്റ്യന്‍
ഫിനാന്‍സ് കണ്‍ട്രോള്‍ - ഡിക്‌സ് ജോര്‍ജ്ജ്, അബ്രാഹം പൊന്നുംപുരയിടം
വൈസ് ചെയര്‍മാന്‍മാര്‍ - ഷീജോ വര്‍ഗ്ഗീസ്സ്, ലീനുമോള്‍ ചാക്കോ, സുജു ജോസഫ്, ടിറ്റോതോമസ്
കോര്‍ഡിനേറ്റേഴ്‌സ് - പീറ്റര്‍ താണോലില്‍, സ്മിത തോട്ടം, മനോജ്കുമാര്‍ പിള്ള, സുനില്‍ ജോര്‍ജ്
പബ്‌ളിസിറ്റി & മീഡിയ മാനേജ്‌മെന്റ് - അലക്സ് വര്‍ഗീസ്, സജീഷ് ടോം

കണ്‍വീനര്‍മാര്‍ - ഷാജി തോമസ്, സാജന്‍ സത്യന്‍, സണ്ണി മത്തായി, അഡ്വ. ജാക്‌സണ്‍ തോമസ്, ജയ്‌സണ്‍ ചാക്കോച്ചന്‍, ബിജു പീറ്റര്‍,
സുരേന്ദ്രന്‍ ആരക്കോട്ട്, വര്‍ഗീസ് ഡാനിയല്‍, ജോര്‍ജ്ജ് തോമസ്, , ബിനോ ആന്റണി, ജിജോ മാധവപ്പിള്ളി, സന്തോഷ് ജോണ്‍, സണ്ണി ഡാനിയല്‍

 

ഓര്‍ഗനൈസേര്‍സ് - വര്‍ഗീസ് ജോണ്‍, വിജി കെ.പി, അബ്രാഹം ലൂക്കോസ്, ലിറ്റി ജിജോ, സലീന സജീവ്,
റിസപ്ഷന്‍ കമ്മിറ്റി - അമ്പിളി സെബാസ്റ്റ്യന്‍, ബീന സെന്‍സ്, സിനി ആന്റണി, സില്‍വി ജോസ്, മേഴ്സി ജേക്കബ്
എസ്റ്റേറ്റ് & ഫെസിലിറ്റി മാനേജ്‌മെന്റ് - ജിപ്‌സണ്‍ തോമസ്, ജോബിന്‍ ജോര്‍ജ്ജ്, ബെന്നി ജോസഫ്, പീറ്റര്‍ ജോസഫ്, ദേവലാല്‍ സഹദേവന്‍, ബെന്നി അഗസ്റ്റിന്‍, ബിസ് പോള്‍ മണവാളന്‍, മനോജ് വേണുഗോപാല്‍

ഓഫീസ് മാനേജ്‌മെന്റ് - ബൈജു തോമസ്, സുനില്‍ രാജന്‍, തോമസ് മാറാട്ടുകളം, അജയ് പെരുമ്പലത്ത്, സൂരജ് തോമസ്സ്,

സോഫ്റ്റ് വെയര്‍ - ജോസ് പി.എം. (ജെ.എം.പി സോഫ്റ്റ് വെയര്‍)
അവതാരക - അനുശ്രീ നായര്‍, അന്ന മാത്യു

അവാര്‍ഡ് കമ്മിറ്റി - സി.എ. ജോസഫ്, അഡ്വ. ജോബി പുതുക്കുളങ്ങര, ജേക്കബ്ബ് കളപ്പുരക്കല്‍, സനോജ് ജോസ്, രാജേഷ് രാജ്, ബിജു മൈക്കിള്‍, വര്‍ഗ്ഗീസ്സ് ചെറിയാന്‍, ജോ വില്‍ട്ടന്‍ , സാജന്‍ പടിക്കമ്യാലില്‍, ജഗ്ഗി ജോസഫ്, ജേക്കബ്ബ് കോയിപ്പള്ളി, എം.പി. പദ്മരാജ്,

വോളണ്ടിയര്‍ മാനേജ്‌മെന്റ് - സിബു ജോസഫ്, ഷാജില്‍ തോമസ്, ഡെന്നിസ് വറീത്, ജിജു യോവില്‍, ക്ളാര പീറ്റര്‍, ജോര്‍ജ്ജ് ജോസഫ്, സിയോസ് അഗസ്റ്റിന്‍, നിഷ കുര്യന്‍, ആനി കുര്യന്‍, സിബി മാത്യു, ഉമ്മന്‍ ജോണ്‍, റെജി തോമസ്, ജോബി തോമസ്, തങ്കച്ചന്‍ എബ്രഹാം,

ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്‌മെന്റ് - ജോയിസ് പള്ളിക്കമ്യാലില്‍ (മാഗ്നവിഷന്‍), റെയ്മണ്ട് മാനുവല്‍, അബിന്‍ ജോസ്, ബിനു,

മെഡിക്കല്‍ ടീം - ഡോ. ബീനാ ജ്യോതിഷ്, ഡോ. മായ ബിജു, ഡോ. ജ്യോതിഷ് ഗോവിന്ദന്‍, ഡോ. രഞ്ജിത് രാജഗോപാല്‍, ഡോ. അഞ്ജു ഡാനിയല്‍, ഡോ. റിയ രഞ്ജിത്, സോണി കുര്യന്‍, ബൈജു ഫ്രാന്‍സിസ്, ഡോ. ഡില്ല ജോബി, സോണിയ ലൂബി, ഷൈനി ബിജോയ്, ദീപ എബി, റിന്‍സി സജിത്

അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക