Image

ബെര്‍ലിനില്‍ സീറോ മലങ്കര ക്രമത്തില്‍ ദിവ്യബലി ഡിസംബര്‍ 4 ന്

Published on 06 November, 2022
 ബെര്‍ലിനില്‍ സീറോ മലങ്കര ക്രമത്തില്‍ ദിവ്യബലി ഡിസംബര്‍ 4 ന്


ബെര്‍ലിന്‍ : സീറോ മലങ്കര സഭയുടെ പ്രേഷിത മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബെര്‍ലിനിലെ സെന്റ് ക്‌ളെമെന്റ്‌സ് ദേവാലയത്തില്‍ (Stresemannstrasse 66, 10963 Berlin) ഡിസംബര്‍ 4 ഉച്ചകഴിഞ്ഞ് 2.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന മലയാളം ഭാഷയില്‍ നടത്തുന്നതിന് ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സഭ ജര്‍മനി കോര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാസ്‌റററല്‍ കൗണ്‍സില്‍ തീരുമാനിച്ചു.


തിരുക്കര്‍മ്മങ്ങളിലേയ്ക്ക് ബെര്‍ലിന്‍ പ്രദേശത്തുള്ള എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പാസ്‌റററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോജി കൊച്ചേത്ത് അറിയിച്ചു.

വിവരങ്ങള്‍ക്ക് :

ടോജി തോമസ്: +49 1512 4873173
റോഹിന്‍ മാത്യു മലഞ്ചെരുവില്‍: +49 176 55262480

 

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക