Image

നവയുഗം കാരംസ് ടൂര്‍ണമെന്റ് ഡിസംബര്‍ 2ന് അല്‍ഹസ്സയില്‍.

Published on 08 November, 2022
നവയുഗം കാരംസ് ടൂര്‍ണമെന്റ് ഡിസംബര്‍ 2ന് അല്‍ഹസ്സയില്‍.

അല്‍ഹസ്സ: നവയുഗം സാംസ്‌കാരികവേദി അല്‍ഹസ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിയ്ക്കുന്നു.  

നവയുഗം വാര്‍ഷിക പരിപാടിയായ 'നവയുഗസന്ധ്യ 2k22'വിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിയ്ക്കുന്നത്.

2022 ഡിസംബര്‍ 2ന് വെള്ളിയാഴ്ച അല്‍ഹസ്സയിലെ ഷുക്കൈക്കില്‍ വെച്ചാണ് കാരംസ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ നവംബര്‍ 25ന് മുമ്പ്, 0547500943, 0549099550 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന്  ടൂര്‍ണമെന്റ് സംഘാടക സമിതി കണ്‍വീനര്‍ ഷാമില്‍ നെല്ലിക്കോട്  അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക