Image

ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികില്‍സിയ്ക്കായി ജര്‍മനിയിലെത്തി

Published on 08 November, 2022
 ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികില്‍സിയ്ക്കായി ജര്‍മനിയിലെത്തി


ഫ്രാങ്ക്ഫര്‍ട്ട്:മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലെത്തി. ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തില്‍ ഉച്ചയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട് രാജ്യാന്തര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്.

ബെന്നി ബഹനാന്‍ എംപിയും മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനും ഒഐസിസി മുന്‍ യൂറോപ്പ് കോഡിനേറ്റര്‍ ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കലും അദ്ദേഹത്തിന് ഒപ്പമുണ്ട്. ബെര്‍ലിനിലെ ചാരിറ്റെ ഹോസ്പിറ്റലിലാണ് ചികിത്സ. തിങ്കളാഴ്ച അഡ്മിറ്റാവുന്ന ഉമ്മന്‍ ചാണ്ടിയെ ബുധനാഴ്ച ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം തുടര്‍ചികിത്സ തീരുമാനിക്കും.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക