Image

കുവൈറ്റ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഖത്തറിലേക്ക് യാത്രയായി

Published on 08 November, 2022
 കുവൈറ്റ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഖത്തറിലേക്ക് യാത്രയായി

 

കുവൈറ്റ്: ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കുവൈറ്റ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഖത്തറിലേക്ക് യാത്രയായി. ഖത്തര്‍ സുരക്ഷ സേനയുടെ സഹായികളായി കുവൈറ്റില്‍ നിന്നുള്ള പ്രത്യേക സേന പ്രവര്‍ത്തിക്കുമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.


പ്രത്യേക സുരക്ഷ സേനയുടെ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് അല്‍ അരീഫാന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ യാഖൂത്ത്, പ്രൈവറ്റ് സെക്യൂരിറ്റി ആന്‍ഡ് കറക്ഷനല്‍ സ്ഥാപനങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല സഫാ അല്‍ മുല്ല എന്നിവര്‍ എന്നിവര്‍ ഖത്തറിലേക്ക് പുറപ്പെടുന്നതിനു മുന്പ് സേനയുമായി കൂടിക്കാഴ്ച നടത്തി.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക