Image

തോമസ്. കെ. തോമസ് എം. എല്‍ . ഏ.ക്ക്  സ്വീകരണം  നല്‍കി.

Published on 11 November, 2022
തോമസ്. കെ. തോമസ് എം. എല്‍ . ഏ.ക്ക്  സ്വീകരണം  നല്‍കി.

കുവൈറ്റ് : കേരള  നിയമസഭയില്‍ അംഗം  ആയതിന് ശേഷം  ആദ്യമായി  കുവൈറ്റില്‍ എത്തിയ കുട്ടനാട് എം എല്‍.ഏ ശ്രീ തോമസ്  കെ തോമസിന്  ആലപ്പുഴ ജില്ലാ പ്രവാസി,  അസോസിയേഷന്‍, കുവൈറ്റ് ( അജ്പാക് ) സ്വീകരണം നല്‍കി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന  സ്വീകരണ യോഗത്തില്‍ അജ്പാക് പ്രസിഡന്റ് രാജീവ് നടുവിലെമുറി അധ്യക്ഷന്‍  ആയിരുന്നു. അജ്പാകിന്റെ രൂപീകരണ കാലം മുതല്‍  അദ്ദേഹം അസോസിയേഷന് നല്‍കിയ സംഭവനകളെ യോഗം  അനുസ്മരിച്ചു. നാട്ടില്‍ നിന്നും സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിയ സര്‍വോദയ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സോസൈറ്റി പ്രസിഡന്റ് അഡ്വ : ജോര്‍ജ് തോമസ് മുഖ്യ പ്രഭാഷണം  നടത്തി. വിശിഷ്ട അഥിതികള്‍ക്കുള്ള ഉപഹാരം രാജീവ് നടുവിലെമുറിയും ബാബു പനമ്പള്ളിയും, ബിനോയ് ചന്ദ്രനും  കൈമാറി .

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷനും കെ. എസ്.എ.സി യും സംയുകതമായി നവംബര്‍ 18 വെള്ളിയാഴ്ച നടത്തുന്ന തോമസ് ചാണ്ടി മെമ്മോറിയല്‍ ഇവര്‍ റോളിങ്ങ്  ട്രോഫി വോളിബാള്‍ ടൂര്‍ണമെന്റിന്റെ ഫ്ളൈര്‍ പ്രകാശനവും, കോവിഡ് കാലത്ത് സേവനം  അനുഷ്ടിച്ച ആലപ്പുഴയില്‍ നിന്നും ഉള്ള ആരോഗ്യ പ്രവര്‍ത്തകരെ എം. എല്‍ . എ മൊമെന്റോ നല്‍കി ആദരിക്കുകയും  ചെയ്തു.

ടൂര്‍ണമെന്റ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അനില്‍ വള്ളികുന്നം സ്വാഗതവും ട്രഷറര്‍ കുര്യന്‍ തോമസ് നന്ദിയും രേഖപ്പെടുത്തി.

ബാബു പനമ്പള്ളി, കെ. എസ്. എ.സി പ്രസിഡന്റ്  ഷിജോ തോമസ്, ജനറല്‍ സെക്രട്ടറി പ്രദീപ് ജോസഫ്,  ബിനോയ് ചന്ദ്രന്‍, മാത്യു ചെന്നിത്തല എന്നിവര്‍ സംസാരിച്ചു.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കഴിഞ്ഞ  ഏഴു  വര്‍ഷമായി  കുവൈറ്റിലെ മലയാളി  സമൂഹത്തില്‍  നടത്തുന്ന  ഇടപെടലുകളെ എം ല്‍ എ അഭിനന്ദിച്ചു.

മനോജ് പരിമണം, ജി. എസ് പിള്ള, ബിജി പള്ളിക്കല്‍, ലിബു പായിപ്പാടന്‍, രാഹുല്‍ ദേവ്,  കൊച്ചുമോന്‍ പള്ളിക്കല്‍, സുമേഷ് കൃഷ്ണന്‍, വിനോദ് ജോസ്, ജീജോ കായംകുളം, ശശി  വലിയകുളങ്ങര, സാം ആന്റണി, ജോമോന്‍ ജോണ്‍, ജോണ്‍ തോമസ് കൊല്ലകടവ്, സുരേഷ് നായര്‍, സജീവ് കായംകുളം, മാത്യു ജേകബ് പത്തിചിറ, വിന്‍ സ് മോന്‍ തങ്കച്ചന്‍ , ടോണി ജോസഫ് , കുമാര്‍, സുനിത രവി, അനിത  അനില്‍, ആനി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക