Image

മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയ്ക്ക് പുതു നേതൃത്വം

Published on 13 November, 2022
മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയ്ക്ക് പുതു നേതൃത്വം

റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗം റിയാദിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. പ്രസിഡന്റ് സക്കീര്‍ ഷാലിമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശേരില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


മൈത്രി കരുനാഗപ്പള്ളി ഭാരവാഹികളായി റഹ്മാന്‍ മുനന്പത് (പ്രസിഡന്റ്), നിസാര്‍ പള്ളിക്കശേരില്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് സാദിഖ് (ട്രഷറര്‍), മജീദ് മൈത്രി (ജീവകാരുണ്യ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ചികിത്സാ ധനസഹായങ്ങളും, കൊറോണ കാലത്ത് മൈത്രി അംഗങ്ങളുടേയും മലബാര്‍ ഗോള്‍ഡിന്േറയും സഹകരണത്തോടെ നിരവധി ഭക്ഷ്യധാന്യകിറ്റുകളും വിതരണം ചെയ്യുവാനും, കൊറോണയുടെ ദുരിതം മൂലം നാട്ടില്‍ പോകാന്‍ ബുദ്ധിമുട്ടിയ മൈത്രി അംഗത്തിനും കുടുംബത്തിനും ആവശ്യമായ നിയമ സഹായവും യാത്രാ ചെലവുകളും നല്‍കാനും സാധിച്ചു.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാവിദഗ്ദന്‍ ഡോ. വി.പി. ഗംഗാധരനെ പങ്കെടുപ്പിച്ചുകൊണ്ട് കാന്‍സര്‍ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുവാനും സാധിച്ചു. മൈത്രി കുടുംബസംഗമം 2022 നാട്ടില്‍ സംഘടിപ്പിക്കുകയും, ചടങ്ങില്‍ കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ആദരവും, മൈത്രി സ്ഥാപക നേതാക്കളെ ആദരിക്കുകയും, മൈത്രി കാരുണ്യ പുരസ്‌കാരം 2022 പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ പോച്ചയില്‍ നാസറിന് എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ സമര്‍പ്പിച്ചു.


ശിഹാബ് കൊട്ടുകാട് (രക്ഷാധികാരി), ബാലുക്കുട്ടന്‍ (ചെയര്‍മാന്‍), ഷംനാദ് കരുനാഗപ്പള്ളി (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), നസീര്‍ ഖാന്‍, നാസര്‍ ലെയ്‌സ്, നസീര്‍ ഹനീഫ (വൈസ് പ്രസിഡന്റ്), സാബു കല്ലേലിഭാഗം, അനില്‍ കരുനാഗപ്പള്ളി (ജോയിന്റ് സെക്രട്ടറി),മുനീര്‍ തണ്ടാശ്ശേരില്‍ (ജോയിന്റ് ട്രഷറര്‍), ഷാജഹാന്‍ കോയിവിള (ജോയിന്റ്ജീവകാരുണ്യ കണ്‍വീനര്‍), സജീര്‍ (ആര്‍ട്‌സ്), റാഷിദ് (സ്‌പോര്‍ട്‌സ്), ഫത്തഹുദീന്‍, ഷഫീക്ക് പുള്ളിയില്‍ (വിദ്യാഭ്യാസം), ഷാനവാസ് മുനന്പത് (പുനരധിവാസം), സക്കീര്‍ ഷാലിമാര്‍, ഷംസ് വടക്കുംതല, കബീര്‍ പാവുന്പ (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍) അബ്ദുല്‍ ജബ്ബാര്‍ മഹാത്മ (മൈത്രി കേരളാ കോര്‍ഡിനേറ്റര്‍) കൂടാതെ 17 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളേയും ജനറല്‍ബോഡി തെരഞ്ഞെടുത്തു.
ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക