Image

കേളി ഇടപെടല്‍; റിയാദില്‍ അന്തരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published on 13 November, 2022
 കേളി ഇടപെടല്‍; റിയാദില്‍ അന്തരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

 

റിയാദ് : ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച മലപ്പുറം മുണ്ടുപറന്പ് ശാന്തിനഗര്‍ സ്വദേശി ജയരാജന്റെ (63) മൃതദേഹം നാട്ടിലെത്തിച്ചു. പരേതരായ ചെപ്പങ്ങാട്ടില്‍ കൃഷ്ണന്‍ കല്യാണി ദന്പതികളുടെ മകനായ ജയരാജന്‍ റിയാദിലെ സൗദി ഗാര്‍ഡന്‍സ് എന്ന കന്പനിയില്‍ കഴിഞ്ഞ 28 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുശീല രണ്ടു പെണ്‍മക്കള്‍.


പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലമായി സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകള്‍ ശരിയാക്കുന്നതിനിടയില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

കേളിയുടെ ജീവകാരുണ്യ വിഭാഗം ഇടപെട്ടാണ് ജയരാജന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ജയരാജന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നതും കേളി പ്രവര്‍ത്തകരാണ്. ആശുപത്രിയിലെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ജയരാജന്‍ ജോലി ചെയ്തിരുന്ന കന്പനി പൂര്‍ണമായും സഹകരിച്ചിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക