Image

കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നു.

Published on 13 November, 2022
 കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നു.

 


കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം , കുവൈറ്റ് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി വിവിധ യൂണിറ്റ്കള്‍ പുനസംഘടിപ്പിക്കുന്നു.


നവംബര്‍ പതിനെഴ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ അബ്ബാസിയ -ഹസാവി - ജലീബ് യൂണിറ്റ് സമ്മേളനങ്ങള്‍ ചേരുന്നത്, ജഹറ - റിഗ്ഗയ് യൂണിറ്റ് കള്‍ അടുത്തു തന്നെ ചേരുന്നതായിരിക്കും. നവംബര്‍ പതിനഞ്ചിന് മുമ്പ് അംഗത്വമെടുത്തവര്‍ക്ക് യൂണിറ്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കാവുന്നതാണ് - കൂടുതല്‍ വിവരങ്ങള്‍ക്ക് 6650 4992/ 97840957/66461684/66409969 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക