Image

മൈഗ്രന്റ് നഴ്‌സസ് അയര്‍ലന്‍ഡ് ദേശീയ സമ്മേളനം ജനുവരിയില്‍; ആദ്യ പോസ്റ്റര്‍ പുറത്തിറക്കി

Published on 17 November, 2022
 മൈഗ്രന്റ് നഴ്‌സസ് അയര്‍ലന്‍ഡ് ദേശീയ സമ്മേളനം ജനുവരിയില്‍; ആദ്യ പോസ്റ്റര്‍ പുറത്തിറക്കി


ഡബ്ലിന്‍: മൈഗ്രന്റ് നഴ്‌സസ് അയര്‍ലന്‍ഡിന്റെ(എംഎന്‍ഐ) പ്രഥമ ദേശീയ സമ്മേളനം ജനുവരി 21 ശനിയാഴ്ച ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്റെ ഡബ്ലിനിലുള്ള (INMO) ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹാളില്‍ വച്ച് നടക്കപ്പെടും. സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര, ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നീഹേ, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഡോ. എഡ്വേഡ് മാത്യൂസ് എന്നിവര്‍ മുഖ്യാതിഥികളാവും.

സമ്മേളനത്തിന്റെ ഭാഗമായി രാവിലെ നടക്കുന്ന ഡെലിഗേറ്റ് സമ്മേളനത്തില്‍ അയര്‍ലന്‍ഡിലെ നഴ്‌സിംഗ് രംഗത്തെ, പ്രത്യേകിച്ച് പ്രവാസി നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും അവയെ നേരിടുന്നതിനായി സംഘടനയുടെ ഭാവി പരിപാടികള്‍ തീരുമാനിക്കുകയും ചെയ്യും. പൊതുസമ്മേളനത്തില്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ സമ്മേളനത്തിന്റെ മാറ്റ് വര്‍ധിപ്പിക്കും.


രാവിലത്തെ ഡെലിഗേറ്റ് സമ്മേളനം സംഘടനയുടെ അംഗങ്ങള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. എന്നാല്‍ ഉച്ചക്ക് ശേഷമുള്ള പൊതുസമ്മേളനത്തില്‍ എല്ലാവര്ക്കും പങ്കെടുക്കാന്‍ സാധിക്കുന്നതാണ്. ദേശീയ സമ്മേളനത്തില്‍ എല്ലാവരും പങ്കെടുത്ത് സമ്മേളനം ഒരു വന്‍ വിജയമാക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

 

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക